ബ്രേക്ക് അപ്പ് ആകുന്നതും ഡിവോഴ്‌സ് വാങ്ങുന്നതും ഒക്കെ മോശമാണെന്നാണ് ഇപ്പോഴും നമ്മുടെ ധാരണ.! രജിഷ പറയുന്നു!

അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രജീഷ് വിജയൻ. ചിത്രത്തിലെ എലി എന്ന എലിസബത്തിനെ അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ശേഷം താരം അഭിനയിച്ച ജൂൺ , ഫൈനൽസ്, ഒരു സിനിമക്കാരൻ എന്നീ ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയവയായിരുന്നു. മാരി ശെല്‍വരാജ് ധനുഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കർണയിലെ നായികയായും താരം എത്തിയിരുന്നു. ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്യപ്പെട്ട സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തിലും ഏറെ പ്രധാനപ്പെട്ട ഒരു വേഷം താരം ചെയ്തിരുന്നു. ഫ്രീഡം ഫൈറ്റ് എന്ന വെബ് സീരിസിൽ ​ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോളിതാ താരത്തിന്റെ പുത്തൻ അഭിമുഖമാണ് വൈറലാവുന്നത്.

സ്ത്രീകളെ പൊതുസ്ഥലത്ത് നിന്നും സോഷ്യൽ മീഡിയയിലൂടെയും അപമാനിക്കുക, ആസിഡ് ഒഴിക്കുക, കൊല്ലുക നമ്മുടെ നാട്ടിൽ തന്നെ എത്ര സംഭവങ്ങളാണ് അങ്ങനെ നടക്കുന്നത്.ഒരാളെ അകമഴിഞ്ഞ് സ്‌നേഹിക്കുമ്പോൾ അവർ നമ്മുടെ സ്വാതന്ത്ര്യത്തെ തടഞ്ഞാലും ആദ്യമൊക്കെ കണ്ടില്ലെന്ന് നടിക്കും. അതിന്റെ കാഠിന്യം കൂടിക്കൂടി പൊട്ടിത്തെറിക്കും മുൻപ് രക്ഷപ്പെട്ടില്ലെങ്കിൽ ആണ് പ്രശ്‌നം.

ബ്രേക്ക് അപ്പ് ആകുന്നതും ഡിവോഴ്‌സ് വാങ്ങുന്നതും ഒക്കെ മോശമാണെന്നാണ് ഇപ്പോഴും നമ്മുടെ ധാരണ. ബന്ധം വേണ്ട എന്ന് ഒരാൾ പറയുമ്പോൾ എതിർവശത്ത് നിൽക്കുന്ന ആൾക്ക് പോലും അതിന്റെ കാരണവും അർത്ഥവും പൂർണമായി മനസ്സിലാകണമെന്നില്ല. പ്രണയത്തിലും സൗഹൃദത്തിലും ജോലിയിലും ഒക്കെ സ്വാതന്ത്ര്യം ഹനിക്കുന്ന കാര്യങ്ങളൊക്കെ സമ്മതിച്ചു കൊടുക്കരുത്.

Related posts