കല്യാണപ്രായം ആവുന്നതിന് മുന്നേ കല്യാണത്തേക്കുറിച്ച് ചർച്ച ചെയ്യുന്ന സമൂഹമാണ്! രജിഷ പറയുന്നു!

അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രജീഷ് വിജയൻ. ചിത്രത്തിലെ എലി എന്ന എലിസബത്തിനെ അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ശേഷം താരം അഭിനയിച്ച ജൂൺ , ഫൈനൽസ്, ഒരു സിനിമക്കാരൻ എന്നീ ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയവയായിരുന്നു. മാരി ശെല്‍വരാജ് ധനുഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കർണയിലെ നായികയായും താരം എത്തിയിരുന്നു. ഇന്ത്യ ഒട്ടാകെ ചർച്ച ചെയ്യപ്പെട്ട സൂര്യയുടെ ജയ് ഭീം എന്ന ചിത്രത്തിലും ഏറെ പ്രധാനപ്പെട്ട ഒരു വേഷം താരം ചെയ്തിരുന്നു. ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങുന്ന ആന്തോളജി സ്വഭാവത്തിലുള്ള ചിത്രമായ ഫ്രീഡം ഫൈറ്റ് എന്ന സീരീസിലെ ആദ്യചിത്രമായ ഗീതു അൺചെയിൻഡ്ൽ പ്രധാനവേഷം ചെയ്യുന്നത് രജിഷ വിജയനാണ്. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് പറയുകയാണ് താരമിപ്പോൾ.

കല്യാണപ്രായം ആവുന്നതിന് മുന്നേ കല്യാണത്തേക്കുറിച്ച് ചർച്ച ചെയ്യുന്ന സമൂഹമാണ്. എന്റെയടുത്ത് പക്ഷേ ഈ ചോദ്യം അങ്ങനെയാരും ചോദിക്കാറില്ല. ഞാൻ അങ്ങനെയൊരു ഇടം കൊടുക്കാത്തതുകൊണ്ടായിരിക്കാം. പക്ഷേ പരിചയമുള്ള ചേച്ചിമാരോടൊക്കെ ഇങ്ങനെ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഒരു മനുഷ്യന്റെ ചോയിസാണ് എപ്പോൾ, ആരെ, എങ്ങനെ വിവാഹം ചെയ്യണമെന്നത്. ആ തെരഞ്ഞെടുപ്പിനുള്ള പ്രാഥമികമായ സ്വാതന്ത്ര്യമെങ്കിലും എല്ലാവർക്കും കൊടുക്കണം. പേടിയുള്ള നിരവധി കാര്യങ്ങളുണ്ട്. ട്രെക്കിങ് എന്നൊക്കെ പറഞ്ഞ് പോവും.

പക്ഷേ ഉയരം ഭയങ്കര പേടിയാണ്. പേടിയെ മറികടക്കാൻ ശ്രമിക്കാറുണ്ട്. പക്ഷേ മുഴുവനായിട്ടില്ല എന്നതാണ് സത്യം. ട്രെക്കിങ്ങിന് പോയിട്ടും ആ പേടി കാര്യമായി അങ്ങോട്ട് മാറുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ പേടി ലിഫ്റ്റിൽ കുടുങ്ങിപ്പോവുക എന്നുള്ളതാണ്. നാലഞ്ച് തവണ അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. എപ്പോൾ ലിഫ്റ്റിൽ കയറിയാലും ഭയങ്കര പേടിയാണ്. കയറുന്നത് മുതൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കും കുടുങ്ങല്ലേ എന്ന്. അതുകൊണ്ട് ഒറ്റയ്ക്ക് ലിഫ്റ്റിൽ കയറാറില്ല എന്നും പറയുകയാണ് താരമിപ്പോൾ.

 

Related posts