ഒരു നടന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട് : മനസ്സ് തുറന്ന് രജിഷ!

രജിഷ വിജയന്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. രജിഷ ചലച്ചിത്രരംഗത്തേക്കെത്തിയത് ആസിഫ് അലിയുടെ നായികയായി അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെയാണ്. താരത്തിന് തന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ഇപ്പോൾ താരം തമിഴിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത് ധനുഷിന്റെ നായികയായാണ്. വളരെ മികച്ച പ്രകടനമാണ് താരം തന്റെ തമിഴ് ചിത്രത്തിൽ കാഴ്ചവെച്ചത്. തന്റെ തെലുങ്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി ഇപ്പോൾ.

ഇപ്പോള്‍ തന്റെ സിനിമാ കാഴ്ചപാടുകള്‍ ക്ലീഷേ എന്ന രീതിയില്‍ ഒതുക്കാതെ സിനിമയിലെ തന്റെ ഭാവിയെക്കുറിച്ച് ഒരു അഭിമുഖ പരിപാടിയില്‍ തുറന്നു പറയുകയാണ് രജിഷ വിജയന്‍. ഒരു ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത്. എനിക്ക് മറ്റു നടന്മാര്‍ക്കൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം മാത്രമല്ല അതിലുപരി നല്ല സിനിമകളും അതില്‍ നിന്ന് കിട്ടുന്ന നല്ല കഥാപാത്രങ്ങളും ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് താരം പറഞ്ഞു.

Rajisha Vijayan opposite Vijay Sethupathi

ഒരു നടന്റെ കൂടെ അഭിനയിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട് എന്ന് ഞാന്‍ എവിടെയും പറയാത്തത് ബോധപൂര്‍വ്വമായി ചിന്തിക്കുന്ന ഒരു കാര്യമല്ല. ഒപ്പം അഭിനയിക്കാന്‍ മോഹമുള്ള നിരവധി നടന്മാര്‍ ഉണ്ട്. ജഗതി സാറിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ലിസ്റ്റ് വേറെയുമുണ്ട്. പക്ഷേ ഞാന്‍ അതിനേക്കാള്‍ ചിന്തിക്കുന്നത് ഇവരൊക്കെ നല്ല കഥാപാത്രങ്ങളിലൂടെയാണല്ലോ പ്രേക്ഷക മനസ്സില്‍ ജീവിക്കുന്നത് അത് പോലെ ഒരു ഇരുപത് വര്‍ഷമൊക്കെ കഴിയുമ്പോള്‍ എന്റെ കഥാപാത്രങ്ങള്‍ ആകണം ഓര്‍ത്തിരിക്കേണ്ടത് എന്നും നടി പറഞ്ഞു.

Related posts