രജിഷ വിജയൻ തമിഴിൽ നിന്ന് ഇനി തെലുഗുവിലേക്ക്!

മിനി സ്ക്രീൻ രംഗത്തുനിന്നും സിനിമയിലേക്ക് എത്തിയ നിരവധി താരങ്ങൾ ഉണ്ട്. അങ്ങനെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് രജിഷ വിജയൻ. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രജിഷ നേടിയിരുന്നു. പിന്നീട് ജോര്‍ജ്ജേട്ടന്‍സ് പൂരം, ജൂണ്‍, ഖോ ഖോ തുടങ്ങിയ ചിത്രങ്ങളിൽ നായികയായി എത്തിയിരുന്നു.

Photo will be posted without makeup, Rajisha Vijayan's Instagram Stories! - B4Blaze | DailyHunt

മറ്റൊരു മലയാളി നടിയ്ക്ക് കൂടെ തെലുങ്ക് സിനിമാ ലോകത്ത് നിന്ന് ക്ഷണം. രവി തേജ നായകനാകുന്ന പുതിയ ചിത്രത്തില്‍ കേന്ദ്ര നായികയായി എത്തുന്നത് രജിഷ വിജയന്‍ ആണെന്ന് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച ഔദ്യോഗിക തീരുമാനം പുറത്ത് വന്നിട്ടില്ല. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ രജിഷയുടെ ആദ്യ തെലുങ്ക് ചിത്രമായിരിയ്ക്കും ഇത്.

Rejisha%20vijayan%20weight%20loss%20tips News | Malayali Life | The Largest Malayalam Online Lifestyle Portal

കര്‍ണന്‍ എന്ന ധനുഷ് ചിത്രത്തിലെ നായികാ വേഷമാണ് ഇപ്പോള്‍ രജിഷയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടി കൊടുക്കുന്നത്. കര്‍ണനിലെ വേഷം ശ്രദ്ധിയ്ക്കപ്പെട്ടതോടെ തമിഴില്‍ ധാരാളം അവസരങ്ങള്‍ രജിഷയ്ക്ക് വരുന്നുണ്ട്. കാര്‍ത്തി, സൂര്യ തുടങ്ങിയവര്‍ക്കൊപ്പമാണ് രജിഷയുടെ അടുത്ത തമിഴ് ചിത്രങ്ങള്‍. നവാഗതനായ ശരത് മന്ദവയാണ് രവി തേജയെയും രജിഷ വിജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഈ ഒരു ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് രണ്ടാം ഘട്ടം നിയന്ത്രണ വിധേയമായാല്‍ ഉടന്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും. 2022 ല്‍ സിനിമ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

Related posts