അത്തരം സിനിമകളോട് നോ പറഞ്ഞു.! മനസ്സ് തുറന്ന് രജിഷ വിജയൻ!

അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് രജീഷ് വിജയൻ. ചിത്രത്തിലെ എലി എന്ന എലിസബത്തിനെ അത്രപെട്ടെന്നൊന്നും മലയാളികൾ മറക്കില്ല. ശേഷം താരം അഭിനയിച്ച ജൂൺ , ഫൈനൽസ്, ഒരു സിനിമക്കാരൻ എന്നീ ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിയവയായിരുന്നു. ഇപ്പോൾ താരം മാരി ശെല്‍വരാജ് ധനുഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കർണയിലെ നായികയാണ്. ജൂണ്‍ കണ്ടിട്ടാണ് തന്നെ കര്‍ണനിലേക്ക് മാരി ശെല്‍വരാജ് വിളിക്കുന്നതെന്നും അദ്ദേഹത്തെ കണ്ട് കഥ കേട്ടപ്പോള്‍ അധികം ചിന്തിക്കാനുണ്ടായിരുന്നില്ലെന്നും രജിഷ പറയുന്നു. ചിത്രത്തിന്റെ വിജയത്തിൽ ഉള്ള സന്തോഷം പങ്കുവയ്ക്കുവായിരുന്നു താരം.

മാരി ശെല്‍വരാജ് ധനുഷ് കോംബോ തന്നെ ആരെയും ആകര്‍ഷിക്കുന്നതാണ്. വളരെ മികച്ചൊരു ഷൂട്ടിങ് അനുഭവമായിരുന്നു കര്‍ണന്റേത്. അന്യഭാഷയായത് കൊണ്ട് തന്നെ ആദ്യമായി അഭിനയിക്കുന്നതിന്റെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും നന്നായി ചെയ്യാന്‍ പറ്റി എന്നാണ് വിശ്വാസം. കര്‍ണന് പിന്നാലെ വേറെയും തമിഴ് ചിത്രങ്ങളില്‍ അഭിനയിക്കുന്നുണ്ട്. അതിനാല്‍ ഇപ്പോള്‍ തമിഴ് ഭാഷ പഠിക്കുന്നുണ്ട്. ഭാഷയെ അറിഞ്ഞ് അഭിനയിച്ചാല്‍ അതുഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

പല കഥകളുമായി ഒരുപാട് പേര്‍ സമീപിക്കുമ്പോള്‍ അതില്‍ ഏറ്റവും നല്ലതെന്ന് തോന്നുന്നവയാണ് തെരഞ്ഞെടുക്കുന്നത്. നായികപ്രധാന്യമുള്ള സിനിമ ചെയ്യണം എന്നൊരു പിടിവാശിയൊന്നും തനിക്കില്ല. നല്ല തിരക്കഥകളുമായി ഒരുപാട് പേര്‍ വരാറുണ്ട്, പക്ഷേ പലതിലും ഞാന്‍ ചെയ്തതിന് സമാന കഥാപാത്രങ്ങളുണ്ടാകും. ഉദാഹരണത്തിന് ജൂണ്‍ ചെയ്തതിന് പിന്നാലെ അതിന് സമാനമായ ഒരുപാട് കഥകള്‍ വന്നു. നമ്മളെ തന്നെ വീണ്ടും ആവര്‍ത്തിക്കേണ്ട ആവശ്യമില്ലാത്തത് കൊണ്ട് അത്തരം സിനിമകളോട് നോ പറഞ്ഞു. അങ്ങനെ സിനിമകള്‍ തെരഞ്ഞെടുക്കാന്‍ പറ്റുന്നു എന്നത് ഭാഗ്യമായാണ് കാണുന്നത്. ഓരോ സിനിമയും എന്റെ ശരിയായ തെരഞ്ഞെടുപ്പുകള്‍ തന്നെയാണ്. പിന്നെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി അത്യാവശ്യം ഹോം വര്‍ക്ക് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. ഒരു സിനിമ ചെയ്യാന്‍ വാക്കുകൊടുത്താല്‍ ആ കഥാപാത്രത്തിന് ആവശ്യമായ എന്തും ചെയ്യാന്‍ തയ്യാറാണ് എന്നാണ് താരം നൽകിയ അഭിമുഖത്തില്‍ പറഞ്ഞത്.

Related posts