അതി ഗംഭീരമായ മുപ്പത് വര്‍ഷങ്ങള്‍.മുഷിച്ചില്‍ തോന്നിയ ഒരു നിമിഷം പോലും ഇല്ല! പ്രേക്ഷക ശ്രദ്ധ നേടി രാജേഷ് ഹെബ്ബാറിനെ വാക്കുകൾ!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് രാജേഷ് ഹെബ്ബാര്‍. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരു പോലെ തിളങ്ങുകയാണ് താരം. നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് സീരിയല്‍ രംഗത്ത് സജീവമായ രാജേഷ് ശ്രദ്ധേയമാകുന്നത്. പളുങ്ക് എന്ന സീരിയലിലാണ് രാജേഷ് ഹെബ്ബാര്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ഡോ. അനിരുദ്ധന്‍ എന്നാണ് പരമ്പരയിലെ രാജേഷ് ഹെബ്ബാറിന്റെ കഥാപാത്രത്തിന്റെ പേര്. സീരിയലുകള്‍ക്കൊപ്പം സിനിമകളിലും സജീവമായ ഹെബ്ബാര്‍ പോയ വര്‍ഷം നിഴല്‍, കോള്‍ഡ് കേസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അഭിനയത്തല്‍ മാത്രമല്ല സംഗീതത്തിലും മറ്റ് പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് രാജേഷ് ഹെബ്ബാര്‍.

May be an image of 4 people and people standing
എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് രാജേഷ്. ഇപ്പോള്‍ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ രാജേഷ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അനിതയാണ് രാജേഷിന്റെ ഭാര്യ. ജനുവരി 17ന് രാജേഷും അനിതയും തമ്മിലുളള വിവാഹത്തിന് മുപ്പത് വയസ് തികഞ്ഞിരിക്കുകയാണ്. ഈ ദിവസമാണ് മനോഹരമായ കുറിപ്പിലൂടെ തന്റെ സന്തോഷം രാജേഷ് പങ്കുവെച്ചത്. ഭാര്യക്കൊപ്പമുള്ള വിവിധ കാലഘട്ടങ്ങളിലുള്ള ചിത്രങ്ങള്‍ക്ക് ഒപ്പമാണ് നടന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

May be an image of 2 people

അതി ഗംഭീരമായ മുപ്പത് വര്‍ഷങ്ങള്‍… കളിയും ചിരിയും ആവേശവും നിറഞ്ഞ മുപ്പത് വര്‍ഷങ്ങള്‍.. മുഷിച്ചില്‍ തോന്നിയ ഒരു നിമിഷം പോലും ഇല്ല.. നല്ലതും ചീത്തയും ആയ കാര്യങ്ങള്‍ നമ്മള്‍ ഒരുപോലെ സ്വീകരിച്ചു. തോളോട് തോള്‍ ചേര്‍ന്ന് എല്ലാ യുദ്ധങ്ങളും നമ്മള്‍ ഒന്നിച്ച് നേരിട്ടു. ശക്തരും കരതലുള്ളവരുമായ മൂന്ന് പ്രിയപ്പെട്ട മക്കളെ നീ സമ്മാനിച്ചു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇതുപോലെ ഒന്നിച്ച്, നിലയ്ക്കാത്ത സന്തോഷവും ആഹ്‌ളാദവും പ്രതീക്ഷിച്ചുകൊണ്ട്….” എന്നായിരുന്നു രാജേഷ് ഹെബ്ബാര്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. നിരവധി പേര്‍ നടന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തി.

Related posts