കുറ്റത്തിനുള്ള ശിക്ഷ ഉടൻ!തീയതി പ്രഖ്യാപിച്ചു അണിയറപ്രവർത്തകർ!

കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ ചിത്രം പ്രേക്ഷകരിലേക്കെത്തുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജൂലൈ 2നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആസിഫ് അലി , ഷറഫുദീന്‍, സണ്ണി വെയ്ന്‍, സെന്തില്‍ കൃഷ്ണ, അലെന്‍സിയര്‍ ലോപ്പസ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലുടെയും സിനിമയുടെ ഒഫീഷ്യല്‍ പേജിൽ കൂടെയുമാണ് ചിത്രത്തിൻ്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുന്നത്.

Kuttavum Shikshayum Movie (2021) Cast, Crew, Release Date, Story, Teaser,  Trailer, Posters, Roles - ▷ Fabby News - Latest News on Entertainment and  Trending Topics

രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. ഈ പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വലിയ ജനശ്രദ്ധ ആകർഷിച്ചിരുന്നു. നേരത്തെ ചിത്രം ഒ.ടി.ടി റിലീസ് ആയിരിക്കാമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തീയേറ്റർ റിലീസ് ഉറപ്പാക്കിയിരിക്കുകയാണ് ചിത്രം. സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

May be an image of 5 people, beard and text

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ഈ ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വലിയപെരുന്നാള്‍, തൊട്ടപ്പന്‍, കിസ്മത്ത് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ്. ബി.അജിത്കുമാർ എഡിറ്റിങ്ങും, സാബു ആദിത്യൻ കലാസംവിധാനവും നിർവ്വഹിക്കുന്നു.

Related posts