ആ ചിത്രത്തിന് ശേഷം സിനിമ മേഖലയിൽ അധികം കാണാത്തതിന് കാരണം ഇതാണ്‌! മനസ്സ് തുറന്ന് മലയാളികളുടെ സ്വന്തം ബാലേട്ടൻ!

രാജീവ് പരമേശ്വരൻ മലയാളികളുടെ സുപരിചിതനായ താരമാണ്. ആല്‍ബം ഗാനങ്ങളിലൂടെ എത്തിയ താരം പിന്നീട് മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി. മിനിസ്‌ക്രീനിലാണ് താരം ഇപ്പോൾ തിളങ്ങുന്നത്. സാന്ത്വനം എന്ന പരമ്പരയിൽ താരമിപ്പോൾ നായക വേഷമാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്റെ സീരിയല്‍ ജീവിത വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള രാജീവിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വീണ്ടും ശ്രദ്ധേയമാവുകയാണ്. ദിലീപ് സിനിമ പാപ്പി അപ്പച്ചയിലെ വില്ലന്‍ വേഷം അവതരിപ്പിച്ച ശേഷം രാജീവിനെ പിന്നീട് സിനിമകളില്‍ കണ്ടിരുന്നില്ല. അതിനുള്ള കാരണവും താരം വീഡിയോയിലൂടെ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും ആരും തന്നെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി സമീപിക്കാറില്ല. അതുകൊണ്ടാണ് സീരിയലില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. എല്ലാമുണ്ടെങ്കിലും ചിലപ്പോള്‍ ഭാഗ്യം തുണക്കാത്തതിനാല്‍ സിനിമപോലുള്ള മേഖലകളില്‍ പലര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാറില്ല.


സീരിയലുകളിലെ കഥാപാത്രങ്ങളോട് വളരെയേറെ ഇഷ്ടം തോന്നാറുണ്ട്. പ്രേക്ഷകര്‍ വീട്ടിലെ അംഗത്തെ പോലെയാണ് ,തങ്ങളുടെ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതെന്നും അതില്‍ അതിയായ സന്തോഷം തോന്നാറുണ്ട്. വില്ലന്‍ വേഷങ്ങള്‍ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ പിന്നീട് എവിടെയങ്കിലും വെച്ച് കണ്ടാല്‍ അമര്‍ഷം പ്രകടിപ്പിക്കാറുണ്ട്, ചിലര്‍ കുപ്പിയെടുത്തെറിഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിട്ടാണ് ഒന്നിനുമല്ലാതെ എന്ന ഗാനത്തെ കാണുന്നത്. സീരിയലുകളിലെ വിവാഹം പോലുള്ള സംഭവങ്ങള്‍ നീണ്ടുനീണ്ട് പോകുമ്പോള്‍ ആരാധകര്‍ നേരിട്ട് കാണുമ്പോള്‍ ദേഷ്യപ്പെടുന്ന സാഹചര്യമുണ്ടായി.

സാന്ത്വനം എന്ന പരമ്പരയിലെ ബാലേട്ടന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ നിര്‍മാതാവ് രഞ്ജിത്തും ഭാര്യ ചിപ്പിയും തന്നെ സമീപിച്ചപ്പോള്‍ ആശങ്കകള്‍ ഉണ്ടായിരുന്നു, അത് അപ്പോള്‍ തന്നെ അവരുമായി പങ്കുവെക്കുകയും മറ്റ് അഭിനേതാക്കളുടെ പേരുകള്‍ ഈ കഥാപാത്രത്തിന് താന്‍ നിര്‍ദേശിച്ചിരുന്നു. തന്നാല്‍ കഴിയുംവിധം ബാലേട്ടന്‍ എന്ന കഥാപാത്രത്തിന് പൂര്‍ണത നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്, അത് വിജയമായി എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്.

Related posts