ആ സിനിമ നമുക്ക് തരുന്ന സന്ദേശമെന്താണ് : ഇൻഷ സിനിമയെ കുറിച്ച് സംവിധായകൻ രാജസേനൻ!

ഡോ. സിജു വിജയൻ സംവിധാനം ചെയ്ത് അനിൽ പെരുമ്പളം, പ്രാർത്ഥന സന്ദീപ്, ആര്യ സലീം, രാജേശ്വരി ശശികുമാർ തുടങ്ങി നിരവധി താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ സിനിമയാണ് ഇൻഷ. ചിത്രം മികച്ച പ്രതികരണം നേടികൊണ്ട് തീയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്തിരിക്കുന്നത് സര്‍ക്കാരിന്‍റെ കെഎസ്‍എഫ്‍ഡിസി തീയേറ്ററുകളിലാണ്. ഇപ്പോഴിതാ സംവിധായകനായ രാജസേനൻ സിനിമ കണ്ട ശേഷം അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്.

insha march 19th: ഡോ. സിജു വിജയൻ ഒരുക്കുന്ന 'ഇൻഷ' മാര്‍ച്ച് 19ന്  തീയേറ്ററുകളിൽ; ആശംസകളുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ - dr siju vijayan  directorial insha movie will ...

ചിത്രം മനോഹരം അതിമനോഹരം. നമ്മള്‍ ഒരു ചിത്രത്തിന്റെ മൂല്യം അളക്കേണ്ടത് ആ സിനിമയിൽ എത്ര കോടികള്‍ മുടക്കിയെന്നുള്ളത് വച്ചിട്ടില്ല. ആ സിനിമയുടെ മര്‍മ്മമെന്താണ്, അത് നമുക്ക് തരുന്ന സന്ദേശമെന്താണ്, നമുക്ക് തരുന്ന സന്തോഷമെന്താണ് സമാധാനമെന്താണ് എന്നൊക്കെ നോക്കിയാണ്. ഇൻഷ അങ്ങനെ നോക്കിയാൽ ഒരു നൂറുകോടി രൂപയുടെ സിനിമയാണ്- അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്‍റെ സംവിധായകൻ ഡോ. സിജു വിജയന് ഹൃദയത്തിൽ തൊട്ടുള്ള അനുമോദനങ്ങള്‍ നേരുന്നു എന്നും രാജസേനൻ പറഞ്ഞു.

ഇത്തരത്തിലൊരു സുന്ദരമായ പ്രമേയം തിരഞ്ഞെടുത്തതിനും അനുമോദനങ്ങള്‍. ഇൻഷ എന്ന പെൺകുട്ടി അതിമനോഹരം. കഥാപാത്രത്തെ എങ്ങനെ ആ കുഞ്ഞ് ഇത്രയും ഉള്‍ക്കൊണ്ടു എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഹൃദയം പൊട്ടിപോകുന്ന പ്രകടനമാണ് ഉമ്മ സുമയ്യയായ ആര്യ സലീം നടത്തിയത്. ഖലീൽ എന്ന കഥാപാത്രമായ അനിൽ ഒന്നാന്തരമായാണ് അഭിനയിച്ചത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. കൂടാതെ ഡബ്ബിങ്, ശബ്‍ദ ക്രമീകരണം, പശ്ചാത്തല സംഗീതം എല്ലാം മനോഹരമായിരുന്നു. ഒരു ഉത്തമ സിനിമയാണ് ഇൻഷ എന്നും രാജസേനൻ പറഞ്ഞു.

Related posts