മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദിലീപ്. ദിലീപ് സിനിമയിൽ എത്തുന്നത് മിമിക്രി വേദികളിൽ നിന്നുമാണ്. ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും നിരവധി ആരാധകരാണുള്ളത്. ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1992ൽ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ എത്തിയതോടെ ഗോപാലകൃഷ്ണൻ എന്ന തന്റെ യഥാർത്ഥ പേര് ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു. മലയാളികളുടെ ജനപ്രിയ നായകനാണ് അദ്ദേഹം ഇന്ന്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ദിലീപ് ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.
എന്നാൽ ചില പ്രശ്നങ്ങളിൽ അകപ്പെട്ട താരം മലയാള സിനിമയിൽ നിന്നും മാറി നിന്നിരുന്നു. എന്നാൽ പിന്നീട് രാമലീല, കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച് കൊണ്ട് താരം മടങ്ങി വന്നിരുന്നു. നിരവധി ദിലീപ് ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഇപ്പോഴിതാ ദിലീപിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട് രാഹുൽ ഈശ്വർ. ചിത്രത്തിന് രസകരമായ ക്യാപ്ഷനാണ് രാഹുൽ ഈശ്വർ നൽകിയിരിക്കുന്നത്. റഷ്യ ഉക്രെയ്ൻ യുദ്ധത്തിന് ഉത്തരവാദിയായ മനുഷ്യനെ കണ്ടുമുട്ടിയെന്നും സുഡാനിലെ ആഭ്യന്തരയുദ്ധത്തിന് പിന്നിലും ആഗോളതാപനത്തിന് ഉത്തരവാദിയുമാണെന്നും ഇത് മലയാളികളല്ലാത്തവർക്ക് മനസിലാകില്ലഎന്നും കുറിച്ച് സ്മൈലി സ്റ്റിക്കറുകളോടെയാണ് രാഹുൽ ഈശ്വർ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേർ പോസ്റ്റ് മനസിലാക്കി ചിരിക്കുന്ന സ്മൈലികളും കമൻ്റ് ചെയ്തിട്ടുണ്ട്. ദിലീപുമായി ബന്ധപ്പെട്ട വിഷയത്തിൽ ചാനൽ ചർച്ചകളിലെ പതിവ് മുഖമാണ് രാഹുൽ ഈശ്വർ. നടിയെ ആക്രമിച്ച കേസിൽ നടനും പ്രതിയുമായ ദിലീപാണ് ശരിക്കും ഇരയായത് എന്ന് നേരത്തെ രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.