ഒട്ടേറെ ആരാധകരുള്ള മിനിസ്‌ക്രീന്‍ താരങ്ങളില്‍ ഒരാളാണ് റാഫി. ഫ്ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. ഹാസ്യ പരമ്പര കൂടിയായ ‘ചക്കപ്പഴ’ത്തിൽ സുമേഷ് എന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. യൂ ടൂബിൽ സംപ്രേഷണം ചെയ്ത പല വെബ് സീരീസുകളിലൂടെയും റാഫി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തി. റാഫി ആദ്യമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത് ടിക് ടോക്കിലൂടെയാണ്. പെയ്ന്റിങ് തൊഴിലാളിയായ റാഫി തന്റെ ജോലിക്കിടെയും മറ്റ് ഒഴിവു സമയങ്ങളിലുമാണ് ടിക് ടോക്ക് വീഡിയോകള്‍ ചെയ്തിരുന്നത്.
ചക്കപ്പഴം പരമ്പയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് റാഫിയുടെ സുമേഷ് എന്ന കഥാപാത്രം. ഈ കഥാപാത്രവുമായി ചില സാമ്യതകള്‍ തനിക്കുണ്ടെന്ന് നേരത്തെ റാഫി പറഞ്ഞിട്ടുണ്ട്. കണിമംഗലം കോവിലകം എന്ന റാഫ് പ്രത്യക്ഷപ്പെട്ട വെബ് സീരീസ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകന്‍ രാജേഷ് മോഹന്‍ വഴി നടന്‍ സീരീസിലേക്ക് എത്തിയത്. പലപ്പോഴും ട്രെന്‍ഡിങ് ലിസ്റ്റിലും സീരിസ് എപ്പിസോഡുകള്‍ എത്തിയിട്ടുണ്ട്.
റാഫി വിവാഹത്തിന് ഒരുങ്ങുകയാണെന്ന വിവരം നേരത്തെ പുറത്ത് എത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്തയോട് റാഫി അധികം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ റാഫിയുടെ വിവാഹ നിശ്ചയത്തിന് ഉള്ള ഒരുക്കങ്ങള്‍ വീട്ടുകാര്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം. പുതിയ പോസ്റ്റുകള്‍ തന്നെയാണ് ഇത്തരം ഒരു വാര്‍ത്തയ്ക്ക് പിന്നില്‍. ടിക്ക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധേയയാ മഹീനയാണ് റാഫിയുടെ പ്രതിശ്രുത വധു എന്നാണ് വിവരം. മഹീന തന്നെയാണ് വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ചത്. മഹീനയുടെ പ്രൊഫൈലിലൂടെ ഇവരുടെ വിവാഹ നിശ്ചയം ജൂലായ് നാലിന് ഉണ്ടാവുമെന്നാണ് സൂചന. എന്നാല്‍ റാഫിയുടെ ഭാഗത്തുനിന്നും ഇതേകുറിച്ച് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. മഹീനക്കൊപ്പമുളള റാഫിയുടെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.