ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിലെ നായകൻ പ്രഭാസിനെ അറിയാത്തവരായി ആരെങ്കിലും ഉണ്ടോ? ഒരിക്കലും ഇല്ല. അത്രത്തോളമാണ് രാജമൗലി എന്ന സംവിധായകന്റെ എക്കാലത്തെയും മികച്ച സൃഷ്ടിയായ ബാഹുബലിയുടെ പ്രേക്ഷക സ്വാധീനം. രണ്ടു ഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലാണു അന്ന് നിർത്തിയിരുന്നത്. ബാഹുബലിയായി വേഷമിട്ട പ്രഭാസിനും ലഭിച്ച പ്രേക്ഷക പിന്തുണ ചെറുതൊന്നുമല്ല. സാഹോ എന്ന ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് രാധെ ശ്യാം. ആരാധകർ ഈ ചിത്രത്തിനായി രണ്ടു വർഷത്തെ കാത്തിരിക്കുകയാണ്.
രാധകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധെ ശ്യാം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ട് രണ്ട് വര്‍ഷമായി. പുറത്ത് വന്ന റിപ്പോർട്ടുകൾ വച്ച് ജൂലൈ 31 ന് ചിത്രം തിയേറ്ററിലെത്തും എന്നാണ് വിവരം. ഒരു സമ്പൂര്‍ണ പ്രണയ ചിത്രമാണെന്നാണ് വിവരം. പൂജ ഹെജ്‌ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രണയ കഥയെ കുറിച്ചുള്ള ചില കഥകളാണ് പുറത്തു വരുന്നത്. പ്രേര്‍ണ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിട്ടാണ് പൂജ ചിത്രത്തില്‍ എത്തുന്നത്. വിക്രമാദിത്യ എന്നാണ് പ്രഭാസ് അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു വാഹന അപകടത്തില്‍ പെട്ട് വിക്രമാദിത്യനെ പൂജ പഠിയ്ക്കുന്ന ആശുപത്രിയില്‍ എത്തിയ്ക്കുന്നു. അവിടെ വച്ച് ഇരുവരും കണ്ട് മുട്ടുന്നു. രണ്ട് പേര്‍ക്കും ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നുവത്രെ.
പിന്നട് ഈ പ്രണയത്തിന്റെ വിധി എന്താവും എന്ന് തിയേറ്ററില്‍ ഇരുന്ന് തന്നെ കാണേണ്ടി വരും. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന് ശേഷം രണ്ടാം ഭാഗത്തെ കുറിച്ചും ഇത് പോലെ രസകരമായ പല കഥകളും വന്നിരുന്നു. പ്രഭാസ് ഏറ്റവും ഒടുവില്‍ നായകനായി തീയറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു സാഹോ. ചിത്രത്തിൽ ശ്രദ്ധ കപൂർ ആയിരുന്നു നായികയായി എത്തിയിരുന്നത്. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം വൻ വിജയമായിരുന്നു. സാഹോയ്ക്ക് ശേഷം ഏകദേശം രണ്ടു വർഷത്തിന് ശേഷം താരം ചെയ്യുന്ന ചിത്രം കൂടിയാണ് രാധേ ശ്യാം.