നയൻതാര സിനിമ പ്രമോഷനിന് പങ്കെടുക്കാത്തതിനെ നടിയെ നടൻ രാധാ രവി അപമാനിച്ചത് നേരത്തെ വാർത്ത ആയിരുന്നു. ഈ സംഭവം നടന്നത് 2 വർഷം മുമ്പായിരുന്നു. കേന്ദ്ര കഥാപാത്രം ആയി നയൻതാര അഭിനയിച്ച സിനിമയുടെ പ്രമോഷനു നടി പങ്കെടുക്കാത്തതിനെ തുടർന്ന് അതേ ചിത്രത്തിൽ അഭിനയിച്ച രാധ രവി നയൻതാരയെ കുറിച്ച് മോശമായി സംസാരിക്കുകയായിരുന്നു. ഇക്കാര്യം വാർത്ത ആയപ്പോൾ താൻ നയൻതാരയെ കുറിച്ചു മോശമായി സംസാരിച്ചിട്ടില്ല എന്നും തന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടതാണെന്നുമാണ് രാധ രവി പറഞ്ഞത്. ഇപ്പോഴിതാ വീണ്ടും നയൻതാരയെ കുറിച്ച് പൊതുവേദിയിൽ മോശമായി സംസാരിച്ചിരിക്കുകയാണ് രാധ രവി. ഇത് പക്ഷെ മുമ്പത്തെ പോലെ സിനിമ പ്രമോഷൻ വേദി അല്ല. രാഷ്ട്രീയ പാർട്ടിയുടെ വേദിയിൽ ആയിരുന്നു സംഭവം. ബി ജെ പി പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയിൽ സംസാരിക്കവേ ആണ് നയൻതാരയെ കുറിച്ച് രാധാ രവി മോശമായി സംസാരിച്ചത്.
മറ്റൊരു പാർട്ടിയിൽ ആയിരുന്ന താൻ എന്ത്കൊണ്ടാണ് ആ പാർട്ടി വിട്ടു എന്നതിനെ വിശദീകരിക്കുകയായിരുന്നു രാധ രവി. നയന്‍താരയെ കുറിച്ച് ഞാന്‍ മോശമായി സംസാരിച്ചു എന്നും, സ്ത്രീകളെ കുറിച്ച് മോശമായി സംസാരിച്ച ഞാന്‍ പാര്‍ട്ടിയില്‍ തുടരാന്‍ യോഗ്യനല്ല എന്നും അവര്‍ പറഞ്ഞു. നിങ്ങളാരാണ് എന്നെ പുറത്താക്കാന്‍, ഞാന്‍ തന്നെ പുറത്ത് പോകുകയാണ്. നയന്‍താര നിങ്ങളുടെ പാര്‍ട്ടിയില്‍ ആരാണ്. ഉദയനിധിയുമായി നയന്‍താരയ്ക്ക് സ്വകാര്യ ബന്ധമുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കെന്താണ് രാധ രവിയുടെ പ്രസംഗം ഇങ്ങനെ ആയിരുന്നു.
തന്നെ കുറിച്ച് 2019ൽ രാധ രവി മോശമായി സംസാരിച്ചപ്പോൾ നയൻതാര പറഞ്ഞത്, അവർക്കും ജന്മം നൽകിയത് ഒരു സ്ത്രീ ആണെന്ന് ഓർപ്പെടുത്താൻ ആഗ്രഹിക്കുന്നു.അവരുടെ കുടുംബത്തിലെ എല്ലാ സ്ത്രീകളോടും എനിക്ക് സഹതാപം തോന്നുന്നു. സ്ത്രീകളെ ഇത്തരത്തില്‍ മോശമായി കാണുന്ന അദ്ദേഹത്തോട് എനിക്ക് പാവം മാത്രമേ തോന്നുന്നുള്ളൂ. രാധ രവിയെ പോലൊരു മുതിര്‍ന്ന നടന്‍ യുവതാരങ്ങളെ മുന്നില്‍ നിന്ന് നയിക്കേണ്ടതായിരുന്നു. പക്ഷെ ഇത് ദാരുണമാണ്. ഇന്റസ്ട്രിയില്‍ നിന്ന് അപ്രസക്തമാകുമ്പോള്‍ ഇത്തരം തരംതാഴ്ന്ന രീതിയിലൂടെ വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നത് വിലകുറഞ്ഞ പരിപാടിയാണെന്നും നയന്‍താര അന്ന് പറഞ്ഞിരുന്നു.