കുറച്ച് കാലം മുന്‍പ് വിഷാദത്തിലൂടെ കടന്ന് പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്! രചന മനസ്സ് തുറക്കുന്നു!

രചന നാരായണന്‍കുട്ടി മലയാളികളുടെ പ്രിയപ്പെട്ട നടിയും അഭിനേതാവും നര്‍ത്തകിയുമാണ്. തീർത്ഥാടനം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളസിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ പല വേഷങ്ങളില്‍ താരം തിളങ്ങി. മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിന്റെ വിശേഷങ്ങളുമായി എത്തിയ ഒരു അഭിമുഖത്തില്‍ മറ്റ് ചില കാര്യങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് രചന ഇപ്പോള്‍. ഇപ്പോള്‍ പ്രണയമുണ്ടോ എന്ന ചോദ്യത്തെ കുറിച്ചും ആദ്യ വിവാഹത്തെ കുറിച്ച് ഇപ്പോഴും വാര്‍ത്തകള്‍ വരുന്നതിനെ കുറിച്ചും രചന പറഞ്ഞു.

ഉള്ളിലുള്ള പ്രണയം എന്നാണ് പരസ്യപ്പെടുത്തുക എന്ന അവതാരകയുടെ ചോദ്യത്തിന് അത് വെളിപ്പെടുത്താന്‍ ഒന്നുമില്ല. എന്റെ പ്രണയം എന്നും നൃത്തത്തോട് മാത്രമാണ് എന്നായിരുന്നു രചനയുടെ മറുപടി. അതൊന്നും ആയിട്ടില്ല. അതിന്റെ സമയം ആയില്ലെന്നും രചന പറഞ്ഞു. ഒരു വര്‍ഷം കൊണ്ട് നമുക്കത് പ്രതീക്ഷിക്കാമോ എന്ന അവതാരകയുടെ ചോദ്യത്തിന് ചിലത് നമ്മള്‍ ഉള്ളില്‍ വെച്ച് നടക്കുന്നതാണ്. അതിനൊരു രസമുണ്ട്. ഞാനത് ആസ്വദിക്കുന്ന ആളാണ് എന്ന് രചിന മറുപടി നല്‍കി. രചന നാരയണന്‍കുട്ടി എന്ന പേരിന് പിന്നിലെ കാര്യവും നടി പറഞ്ഞു. ആദ്യമൊക്കെ എം രചന എന്നായിരുന്നു പേര്. അമ്മയുടെ വീട്ടുപേര് ചേര്‍ന്നാണ് അങ്ങനെ പേരിട്ടത്. പിന്നീട് പലയിടങ്ങളിലും പേരും അച്ഛന്റെ പേരും ചോദിക്കുമ്പോള്‍ അതായിരിക്കും ഇനിഷ്യല്‍ എന്ന് വിചാരിച്ച് അങ്ങനെ കൂട്ടിചേര്‍ക്കും. എനിക്കെന്നും അച്ഛന്റെ പേര് എന്റെ പേരിനൊപ്പം ചേര്‍ക്കുന്നതാണ് ഏറ്റവും ഇഷ്ടം. അതുകൊണ്ടാണ് രചന നാരായണന്‍കുട്ടി എന്ന പേരില്‍ തന്നെ തുടരും എന്നും നടി പറയുന്നു.

കുറച്ച് കാലം മുന്‍പ് വിഷാദത്തിലൂടെ കടന്ന് പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. തീര്‍ച്ചയായും അങ്ങനെ ഉണ്ടായിരുന്നു. സാധാരണ എല്ലാവരും അങ്ങനെയാണ്. ജീവിതത്തില്‍ എത്രയധികം മുന്നോട്ട് വന്നാലും അങ്ങനെയുണ്ടാവും. ഞാനിപ്പോള്‍ വിവാഹമോചിത ആയിട്ടുള്ള വ്യക്തിയാണ്. അത് കഴിഞ്ഞിട്ട് ഏകദേശം പത്ത് വര്‍ഷത്തോളമായി. അതിന് ശേഷമാണ് ഞാന്‍ അഭിനയിക്കാന്‍ വന്നത് പോലും. ഇപ്പോഴും വെറും പത്തൊന്‍പത് ദിവസത്തിനുള്ളില്‍ രചനയുടെ വിവാഹം മുടങ്ങി, പിരിഞ്ഞു എന്നിങ്ങനെ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത വരും. നമ്മള്‍ അതില്‍ നിന്നും ഒരുപാട് കടമ്പകള്‍ കടന്ന് മുന്നോട്ട് വന്നു. ജീവിതത്തിലെ പുതിയൊരു വഴിയിലേക്ക് എത്തി. എന്നാലും ഏറ്റവും കൂടുതല്‍ വിഷമിച്ചിട്ടുള്ള സാഹചര്യം അതായിരുന്നു. അതൊക്കെ എപ്പോഴെ കഴിഞ്ഞു. ഒരു കുഴപ്പവുമില്ല. വിഷാദം എന്ന വാക്ക് പോലും ഞാനിപ്പോള്‍ മറന്നുവെന്നും നടി പറയുന്നു.

Related posts