അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി രചന നാായണൻകുട്ടി!

രചന നാരായണന്‍കുട്ടി മലയാളികളുടെ പ്രിയപ്പെട്ട നടിയും അഭിനേതാവും നര്‍ത്തകിയുമാണ്. തീർത്ഥാടനം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളസിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ പല വേഷങ്ങളില്‍ താരം തിളങ്ങി. മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. സോഷ്യൽ മീഡിയായിലും സജീവമാണ് നടി. പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. തന്റെ നിലപാടുകൾ തുറന്ന് പറയാറുണ്ട് രചന. ഇപ്പോഴിതാ അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കുകയാണ് കമ്മിറ്റി അംഗം കൂടിയായ രചന. മറ്റ് മൂന്ന് പേരും എന്തുകൊണ്ടാണ് രാജിവെച്ചത് എന്ന് തനിക്കറിയില്ലെന്നും രചന പറയുന്നു.

താരത്തിൻ്റെ വാക്കുകൾ ഇങ്ങനെ, മാലാ പാർവതി രാജിവെച്ചത് മാത്രമേ അറിയുകയുള്ളു. മറ്റ് രണ്ട് പേർ രാജിവെച്ചത് ഞാൻ അറിഞ്ഞിട്ടില്ല. ഞാൻ അമ്മയുടെ ഐ.സി.സിയിൽ നിന്ന് രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ല. എക്‌സിക്യട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായത്തോട് യോജിച്ചുള്ള തീരുമാനമാണ് ഉണ്ടായത്. ഐ.സി.സി എന്താണോ നിർദ്ദേശിച്ചത് അവിടെ അത് തന്നെയാണ് നടന്നിരിക്കുന്നത്. ആ നിർദേശം എന്താണെന്ന് എനിക്ക് പറയാൻ സാധിക്കില്ല. കാരണം അത് രഹസ്യാത്മക സ്വാഭാവമുള്ളതാണ്. ഐ.സി.സി എടുക്കുന്ന ഒരു തീരുമാനവും എനിക്ക് പുറത്തുവിടാൻ പറ്റില്ല. പക്ഷേ ഐ.സി.സി എന്താണോ നിർദേശിച്ചത് അത് തന്നെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പിന്തുണച്ച് കൊണ്ട് ചെയ്തിട്ടുള്ളത്. ഐ.സി.സിയെ ഒരു നോക്കുകുത്തി ആക്കിയിട്ടില്ല.

എന്തുകൊണ്ടാണ് ഇവർ മൂന്ന് പേരും ഇങ്ങനെ ചെയ്തത് എന്നതിൽ ഞാൻ കൺഫ്യൂസ്ഡ് ആണ്. പക്ഷേ അവർക്ക് അവരുടേതായ അഭിപ്രായം ഉണ്ടാകും. വ്യക്തികളാണല്ലോ. കുറേ തെറ്റിധാരണകളുടെ ഭാഗമായിട്ടാണ് അങ്ങനെ നടന്നിരിക്കുന്നത്. എനിക്ക് പക്ഷേ അതിൽ ഒരു തെറ്റും ഉള്ളതായി തോന്നിയിട്ടില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭൂരിപക്ഷം ആളുകളും ഐ.സി.സിയെ സപ്പോർട്ട് ചെയ്തു. എനിക്ക് അതിൽ ഒരു റിഗ്രറ്റും തോന്നുന്നില്ല. അതുകൊണ്ട് ഐ.സി.സിയിൽ നിന്ന് ഞാൻ രാജിവെക്കില്ല.

Related posts