ആ താരത്തിനോട് ക്രഷ് തോന്നിയിട്ടുണ്ട് പക്ഷേ! രചന പറയുന്നു!!

രചന നാരായണന്‍കുട്ടി മലയാളികളുടെ പ്രിയപ്പെട്ട നടിയും അഭിനേതാവും നര്‍ത്തകിയുമാണ്. തീർത്ഥാടനം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളസിനിമയിലേക്ക് എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ പല വേഷങ്ങളില്‍ താരം തിളങ്ങി. മോഹന്‍ലാല്‍ നായകനായ ആറാട്ട് എന്ന ചിത്രത്തിലാണ് താരം ഒടുവിലായി അഭിനയിച്ചത്. സോഷ്യൽ മീഡിയായിലും സജീവമാണ് നടി. പുതിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. ഇവയൊക്കെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. തന്റെ നിലപാടുകൾ തുറന്ന് പറയാറുണ്ട് രചന.

ഇപ്പോളിതാ ഒരിമുച്ചഭിനയിച്ചപ്പോൾ ക്രഷ് തോന്നിയ നടനെക്കുറിച്ച് പറയുകയാണ് രചന, ആസിഫിനോട് ക്രഷ് തോന്നിയിട്ടുണ്ട്. എന്റെ നല്ല സുഹൃത്താണ്. മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നു. യൂ ടൂ ബ്രൂട്ടസിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. പിന്നെ നല്ല കൂട്ടായി. അപ്പോൾ ക്രഷൊക്കെ മാറി. ആസിഫിനോട് ഇത് തുറന്നു പറഞ്ഞിട്ടില്ല.

ഊർവശി ചേച്ചിയോട് അസൂയ തോന്നിയിട്ടുണ്ട്. ചേച്ചീടെ ആക്ടിംഗ് ഒരു രക്ഷേമില്ല. ലാലേട്ടനെ കംപ്ലീറ്റ് ആക്ടർ എന്ന് പറയുന്നത് പോലെ ഊർവശി ചേച്ചിയെ കംപ്ലീറ്റ് ആക്ട്രെസ് എന്ന് പറയാം, സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കൊവിഡ് വന്നില്ലെങ്കിൽ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ പോയി പഠിക്കാനിരിക്കുകയായിരുന്നു. അവരുടെ ഓൺലൈൻ ക്ലാസുകളൊക്കെ നടക്കുന്നുണ്ട്. പക്ഷേ അവിടെ പോയി പഠിക്കണമെന്നാണ് ആഗ്രഹം. അതിനു ശേഷം ചെയ്യുമായിരിക്കും. അഭിനയം കണ്ടിട്ട് അറിയാവുന്ന പണി വെല്ലോം ചെയ്താൽ പോരെയെന്ന് ചോദിച്ചിട്ടുണ്ട്. അതിനൊന്നും മറുപടി കൊടുത്തിട്ടില്ല. അവർ അങ്ങനെ പറഞ്ഞെന്ന് വെച്ച് ഞാനങ്ങനെ ആവില്ലല്ലോ.

Related posts