റെബേക്ക സന്തോഷ് മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്. മിനിസ്‌ക്രീനിലൂടെയാണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി മാറുന്നത്. കസ്തൂരിമാൻ എന്ന പരമ്പരയാണ് മലയാളി പ്രേക്ഷകർക്ക് താരത്തെ സുപരിചിതയാക്കിയത്. അടുത്തിടെയാണ് പ്രശസ്ത സംവിധായകന്‍ ശ്രീജിത്തും റെബേക്കയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹ ശേഷം താരം വീണ്ടും അഭിനയ രംഗത്ത് സജീവമായി. കളിവീട് എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളിലും താരം സജീവമാണ്.
നവംബര്‍ 1 ന് ആയിരുന്നു റെബേക്കയും സംവിധായകന്‍ ശ്രീജിത്ത് വിജയനും വിവാഹിതരാവുന്നത് . റെബേക്ക- ശ്രീജിത്ത് വിവാഹത്തിന് സിനിമ-സീരിയല്‍ രംഗത്തെ പ്രമുഖ താരങ്ങള്‍ എത്തിയിരുന്നു. വിവാഹം ഗംഭീര ആഘോഷമാക്കുകയായിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. മികച്ച പ്രതികരണമായിരുന്നു ഇവയ്ക്ക് ലഭിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു റെബേക്കയുടേയും ശ്രീജിത്തിന്റേയും വിവാഹനിശ്ചയം നടക്കുന്നത്.
ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് റെബേക്കയുട പുതിയൊരു വീഡിയോയാണ്. ഭര്‍ത്താവ് ശ്രീജിത്തിനോടൊപ്പമുള്ളതാണ് വീഡിയോ.’റെബേക്കയെ കാണുന്ന ശ്രീജിത്ത് ഒരു വാടിയ പൂവ് നല്‍കുകയാണ്. വാടിയ പൂവോ എന്ന് ചോദിക്കുന്ന റെബേക്കയോട് രാവിലെ മേടിച്ച് വച്ചതാണ് മഴയത്ത് വാടി പോയതാണെന്നാണ് ശ്രീജിത്ത് പറയുന്നു. റോസാ പൂവ് മഴയത്ത് വാടിയോ എന്ന് മറു ചോദ്യം റെബേക്ക ചോദിക്കുന്നു. റോസപ്പൂവ് മഴത്തും വാടുമെന്നാണ് ശ്രീജിത്ത് പറയുന്നത്. ഇവരുടെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അവതാരകയും ബിഗ് ബോസ് താരവുമായ എലീന പടിക്കല്‍ കമന്റുമായി എത്തിയിട്ടുണ്ട്. വളരെ ക്യട്ടായിട്ടുണ്ട് എന്നാണ് എലീന പറയുന്നത്. കൂടാതെ റൊമാന്‍സില്‍ മാറ്റമുണ്ടെന്നും പറയുന്നുണ്ട്.