തന്നെ ചതിച്ചതാണെന്ന് റബേക്ക! എന്തു പറ്റിയെന്ന് ആരാധകർ!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്‌ റെബേക്ക സന്തോഷ്. കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. നവംബറിലാണ് താരം വിവാഹിതയായത്. പ്രശസ്ത സംവിധായകന്‍ ശ്രീജിത്ത് വിജയനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോള്‍ റെബേക്കയുടെ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുകയാണ് ശ്രീജിത്ത്.

ഒരു കാര്‍ യാത്രയ്ക്കിടെ പകര്‍ത്തിയ രസകരമായ വീഡിയോയാണ് ശ്രീജിത്തും റബേക്കയും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ക്രിസ്മസിന് എക്‌സ്‌ചേഞ്ച് ഓഫറുണ്ടോ എന്ന് റബേക്കയോട് ശ്രീജിത്ത് ചോദിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. അറിയില്ല അന്വേഷിക്കണം എന്നായിരുന്നു റബേക്കയുടെ മറുപടി. ഫോണില്‍ കളിച്ചുകൊണ്ടിരിക്കുന്ന റബേക്കയോട് വീണ്ടും വീണ്ടും ശ്രീജിത്ത് എക്‌സ്‌ചേഞ്ച് ഓഫറുകളെ കുറിച്ച് ചോദിക്കുമ്പോള്‍ അവസാനം റബേക്ക എന്ത് മാറ്റിയെടുക്കാനാണ് ഓഫറുകളെ കുറിച്ച് തിരക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്. ‘നിന്നെ മാറ്റിയെടുക്കാനാണ്’ എന്നാണ് ശ്രീജിത്ത് നല്‍കിയ മറുപടി.

കാര്‍ സിഗ്നലില്‍ നിര്‍ത്ത്ിയിരിക്കുന്നത് കൊണ്ട് മാത്രം ഇപ്പോള്‍ മറുപടി നല്‍കുന്നില്ലെന്ന് റബേക്ക പറഞ്ഞു. തന്നെ ‘ചതിച്ചതാ’ണ് എന്ന് കുറിച്ചുകൊണ്ടാണ് റീലായി വീഡിയോ സോഷ്യല്‍മീഡിയയില്‍ റബേക്ക പങ്കുവെച്ചിരിക്കുന്നത്. വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. കല്യാണം കഴിഞ്ഞ് പിറ്റേദിവസം ഉറക്കത്തില്‍ നിന്നും എണിക്കാതെ മടിപിടിച്ച് കിടക്കുന്ന റബേക്കയുടെ രസകരമായ മറ്റൊരു വീഡിയോയും ശ്രീജിത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. സൂര്യ ടി വിയിലെ കളിവീട് എന്ന പരമ്പരയിലാണ് റബേക്ക നിലവില്‍ വേഷമിടുന്നത്. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. കൂടാതെ സണ്ണി ലിയോണിയെ പ്രധാന കഥാപാത്രമാക്കിയുള്ള ഷീറോ എന്ന സിനിമയുടെ പണിപ്പുരയിലുമാണ് ശ്രീജിത്ത്.

Related posts