റായി ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ ഒരുപാട് തവണ ഗോസിപ്പുകള്‍ക്ക് ഇരയായിട്ടുള്ള നടിയാണ്. താരത്തിന്റെ പ്രണയത്തെയും വിവാഹത്തെയും സംബന്ധിച്ച ഗോസിപ്പുകളാണ് പലപ്പോഴും വരാറുള്ളത്. വിവാഹം എപ്പോഴാണ് എന്ന ചോദ്യവും ഒരുപാടുതവണ ഉയർന്നിട്ടുണ്ട്. ഈ രണ്ട് ഗോസിപ്പുകൾക്കും മറുപടിയായുള്ള റായി ലക്ഷ്മിയുടെ ട്വിറ്റര്‍ പോസ്റ്റ് വൈറലാവുന്നു. കുറേ കാലങ്ങളായി പലരും ചോദിക്കുന്ന ചോദ്യത്തിന് ഒരു തീരുമാനം കാണാം എന്ന് ഞാന്‍ ഉറപ്പിച്ചു. ഞാന്‍ എന്റെ ബന്ധത്തെ കുറിച്ച് മറച്ച് വയ്ക്കുന്നില്ല. എന്നാല്‍ എന്റെ ജീവിത പങ്കാളിയെ കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയില്ല. അദ്ദേഹത്തിന്റെ സ്വതന്ത്ര ജീവിതത്തെ ശല്യപ്പെടുത്താന്‍ എനിക്ക് കഴിയില്ല. കഴിഞ്ഞ ആഴ്ച ഞങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് എല്ലാം ക്ഷണപ്പത്രം നല്‍കിയിരുന്നു. 2021, ഏപ്രില്‍ 27 ന് ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. അപ്രതീക്ഷിതമായിട്ടാണ് എല്ലാം സംബന്ധിച്ചത്. പക്ഷെ ഞങ്ങളുടെ വീട്ടുകാര്‍ സന്തോഷത്തിലാണ്.
ഈ പോസ്റ്റ് ഇട്ടതുമുതൽ നടിയ്ക്ക് വിവാഹ ആശംസകളുമായി ഒരുപാട്പേർ കമന്റ് ബോക്‌സിലെത്തി. ആരാണ് വരൻ എന്നറിയാനുള്ള ആകാംക്ഷയിലാണ് ചിലർ. എന്നാല്‍ റായി ലക്ഷ്മി എന്താണ് പറഞ്ഞ് വരുന്നത് എന്ന് ബോധ്യമാവണമെങ്കിൽ ട്വിറ്റര്‍ പോസ്റ്റ് മുഴുവനും വായിക്കേണ്ടിയിരിക്കുന്നു. ഈ പോസ്റ്റ് ഞാന്‍ മറ്റൊരാളില്‍ നിന്നും മോഷ്ടിച്ച് റീ പോസ്റ്റ് ചെയ്യുന്നതാണ്. എന്തിനെന്നാല്‍ കൈകള്‍ വൃത്തിയായി കഴുകണം എന്നും സാനിറ്റൈസര്‍ കൃത്യമായി ഉപയോഗിക്കണം എന്നും നിങ്ങളെ ഓര്‍മപ്പെടുത്താന്‍ വേണ്ടി മാത്രം എന്നതാണ് റായി ലക്ഷ്മിയുടെ പോസ്റ്റിലെ ട്വിസ്റ്റ്. റായി ലക്ഷ്മി ഈ വേറിട്ട വഴി സ്വീകരിച്ചത് കൊവിഡ് 19 വീണ്ടും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ അതേ കുറിച്ച് ബോധ്യപ്പെടുത്താനാണ്.