സോംബികൾ മനുഷ്യ രാശികളെ വേട്ടയാടുന്നവരാണ്. അവരെ ഭയന്ന് മനുഷ്യർ അടച്ചിരിക്കുന്നു ഒരു കാലം വരുമോ എന്ന് ഓരോ മനുഷ്യന് ഭയപ്പെടുന്നു. ഇപ്പോഴിതാ മലയാളത്തിലെ ആദ്യ സോംബി മൂവിയുമായി എത്തിയിരിക്കുവാണ് ര എന്ന ചിത്രന്റെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ സ്നീക് പീക്ക് വീഡിയോ പുറത്തിറങ്ങി. നൈറ്റ്ഫാള്‍ പാരനോയ എന്ന ടാഗ്‌ലൈനോടെ പുറത്തിറങ്ങുന്ന ഈ ചിത്രം രാ പ്രേക്ഷകപ്രതീക്ഷകള്‍ക്കൊപ്പം നില്‍ക്കുമെന്ന് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പറഞ്ഞു.
തമിഴില്‍ ബ്രഹ്മപുരി എന്ന ഹൊറര്‍ ചിത്രവും, റിലീസിന് തയ്യാറെടുക്കുന്ന സണ്ടളര്‍കര്‍ എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. പ്രശസ്ത തമിഴ് ചലച്ചിത്രകാരന്‍ പാര്‍ത്ഥിപന്റെ ശിഷ്യനാണ് കിരണ്‍. രചന നിര്‍വ്വഹിച്ചിരിക്കുന്നത്, പൃഥ്വിരാജ് നായകനായ ഹൊറര്‍ ചിത്രം എസ്രയുടെ സഹരചയിതാവായ മനു ഗോപാലാണ്. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബൂബേക്കറാണ് ‘രാ’ യുടെ നിര്‍മ്മാതാവ്.