ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ബിഗ്ബജറ്റ് ചിത്രമാണ്
രാജമൗലിയുടെ ആര്‍ ആര്‍ ആര്‍. ജൂനിയര്‍ എന്‍.ടി.ആറും, രാംചരണും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. ആലിയ ഭട്ടും അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വി വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ.
ഇപ്പോഴിതാ ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് ആര്‍.ആര്‍.ആറിന്റെ റിലീസ് നീട്ടിവെച്ചിരിക്കുന്നു എന്നതരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ജനുവരി എഴിനായിരുന്നു ആര്‍.ആര്‍.ആറിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ഒമിക്രോണ്‍ പടര്‍ന്നതോടെയാണ് റിലീസ് നീട്ടുവാൻ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പ്രൊമോഷന്റെ ഭാഗമായി പ്രമുഖതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രാജമൗലിയും, ജൂനിയര്‍ എന്‍.ടി.ആറും, രാംചരണും ഉള്‍പ്പെടുന്ന ആര്‍.ആര്‍.ആര്‍ ടീം സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ പ്രൊമോഷന് ടൊവിനോ തോമസും തമിഴ്‌നാട്ടില്‍ ശിവകാര്‍ത്തികേയനുമായിരുന്നു മുഖ്യാഥിതികള്‍.
ക്ലാഷ് റിലീസ് ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആര്‍.ആര്‍.ആറിനുവേണ്ടി പവന്‍ കല്യാണിന്റെ ഭീംല നായിക്കിന്റെയും പ്രഭാസിന്റെ രാധേ ശ്യാമിന്റേയും റിലീസ് നീട്ടിവെച്ചിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം ഈ സിനിമകളേയും പ്രതിസന്ധിയിലാക്കുകയാണ്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 കോടി രൂപയില്‍ ഒരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി രൂപയാണ് സ്വന്തമാക്കിയത്. ഡിജിറ്റല്‍ സാറ്റ്ലൈറ്റ് അവകാശത്തിലൂടെയാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. സീ 5, നെറ്റ്ഫ്ളിക്സ്, സ്റ്റാര്‍ഗ്രൂപ്പ് മുതലായവയാണ് റൈറ്റ്‌സ് സ്വന്തമാക്കിയ കമ്പനികള്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും.