ആര്‍ആര്‍ആർ രാജമൗലിയുടെ വരാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. ചിത്രത്തിലെ രാം ചരണ്‍ അവതരിപ്പിക്കുന്ന അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടത് രാം ചരണ്‍ന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ്. ആര്‍ആര്‍ആര്‍ എന്നത് ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ്. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആര്‍ആര്‍ആര്‍.
ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത് ജൂനിയര്‍ എന്‍.ടി.ആര്‍, രാംചരണ്‍, ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ്. ആലിയ ഭട്ടിന്റെയും അജയ് ദേവ്ഗണിന്റെയും ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചിത്രമാണ് ഇത്. ജൂനിയർ എൻടിആർ ചിത്രത്തിൽ കൊമരു ഭീം എന്ന കഥാപാത്രമായി എത്തുമ്പോൾ ആലിയ അവതരിപ്പിക്കുന്നത് സീത എന്ന കഥാപാത്രത്തെയാണ്. ചിത്രം ഒരുക്കുന്നത് ചരിത്രവും ഫിക്ഷനും കൂട്ടി ചേർത്താണ്. ചിത്രം കൊമരു ഭീം, അല്ലൂരി സീതരാമ രാജു എന്നീ സ്വാതന്ത്ര്യസമര സേനാനികളുടെ സാങ്കൽപ്പിക കഥയാണ് .
ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 450 കോടി മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിർമ്മാതാവ് ഡി.വി.വി. ദാനയ്യയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് കെ. കെ. സെന്തിൽകുമാർ ആണ്. എം.എം. കീരവാണി ആണ് സംഗീതം ചെയ്യുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത് ആണ്. ചിത്രം 2021 ഒക്ടോബർ 13ന് റിലീസിനെത്തും.