സൂരജ് സണ്‍ മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരമാണ്. ചില ആരോഗ്യ പ്രശ്നങ്ങൾ മൂലം ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. പ്രേക്ഷകരുടെ മനസില്‍ പാടാത്ത പൈങ്കിളിയിലെ ദേവയായി കടന്നു കൂടിയ താരമായിരുന്നു സൂരജ്. എന്നാല്‍ സൂരജ് പാതിവഴിയില്‍ പരമ്പര വിടുകയായിരുന്നു. താരം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. സൂരജ് പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത് സൂരജിനെ കുറിച്ച് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞ വാക്കുകളാണ്.
ആര്‍എല്‍വി രാമകൃഷ്ണനും സൂരജും അടുത്തിടെ കണ്ടുമുട്ടിയിരുന്നു. ഇദ്ദേഹത്തെ ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്കറിയാമല്ലോ… എന്ന് പറഞ്ഞു കൊണ്ടാണ് ആര്‍ എല്‍വി കുറിപ്പ് ആരംഭിച്ചത്. ” പാടാത്ത പൈങ്കിളിയിലെ ദേവന്‍ യഥാര്‍ത്ഥ പേര് സൂരജ് സണ്‍. ഇന്ന് എറണാകുളത്ത് നടന്ന പുതിയ സിനിമയുടെ പൂജയുമായി ബന്ധപ്പെട്ട ചടങ്ങില്‍ വച്ച് പരിചയപ്പെട്ടതായിരുന്നു. ഒരു സാധാരണക്കാരന്‍ യാതൊരു ജാഡയുമില്ലാത്ത സ്‌നേഹിക്കാന്‍ മാത്രമറിയുന്ന കണ്ണൂര്‍ക്കാരന്‍. മണിച്ചേട്ടനെ ഗോഡ്ഫാദറായി കാണുന്ന ഈ കലാകാരന് എല്ലാ ഭാവുകങ്ങളും നേരുന്നു.
മഴവെള്ളപാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി താണപ്പോള്‍ യാതൊരു മടിയും കൂടാതെ തന്റെ ജീവന്‍ പോലും വകവയ്ക്കാതെ കുട്ടികളെ രക്ഷിക്കാന്‍ ഒഴുക്കുള്ള പുഴയിലേക്ക് എടുത്തു ചാടി. കനത്ത ഒഴുക്കില്‍ പാറകളില്‍ തട്ടി നട്ടെല്ലിന് പരിക്ക് പറ്റുകയും സൂപ്പര്‍ ഹിറ്റായി ഓടികൊണ്ടിരുന്ന സീരിയലില്‍ നിന്ന് പിന്‍മാറേണ്ടി വന്ന മനുഷ്യത്വമുള്ള യഥാര്‍ത്ഥ കലാകാരന്‍. ഇദ്ദേഹത്തിന് ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു എന്ന്” ആര്‍എല്‍വി രാമകൃഷ്ണന്‍ കുറിച്ചു.