വൈറലായി ശിൽപയുടെ “പൈങ്കിളി പാട്ട്”

BY AISWRYA

മ്യൂസിക്കൽ ആൽബം പൈങ്കിളി പാട്ട് ശ്രദ്ധ നേടുന്നു. ആനിമേറ്റഡ്  മ്യൂസിക് ആൽബത്തിന്റെ രൂപത്തിൽ ഇറങ്ങിയ പൈങ്കിളി പാട്ട് നടി ശിൽപ ബാലയുടെ സംവിധാനത്തിൽ ഒരുങ്ങിയതാണ്. ശിൽപ്പയുടെ തന്നെ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസായത്.

ശില്പയെ കൂടാതെ അടുത്ത സുഹൃത്തുക്കളായ ഭാവന, സയനോര, ഷഫ്‌ന, രമ്യ നമ്പീശൻ തുടങ്ങിയവരും വീഡിയോയുടെ ഭാഗമാകുന്നുണ്ട്. ആൽബത്തിൽ ഈ സുഹൃത്തുക്കളുടെയും ശിൽപയുടെയും എല്ലാവരുടെയും പ്രണയവും വിവാഹവും ആണ്  പ്രമേയം.

https://youtu.be/CQA7AuKje1M

മ്യൂസിക്കൽ ആൽബത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് എസ് കുമാറാണ്. ചിരിക്കാം ചിലങ്ക മണിയിൽ കൊ രുത്തിയിട്ടോളെ…. എന്ന് തുടങ്ങുന്ന ഗാനം  വികാസ് അൽഫോൻസ്‌ ആണ് പാടിയത്.

 

Related posts