മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെയും മികച്ച കഥാപാത്രങ്ങൾ മലയാളത്തിന് സംഭാവന ചെയ്ത നടി പാര്‍വതിയെയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുഴു എന്ന പുത്തൻ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് രതീനയാണ്. ചിത്രം വിതരണം ചെയ്യുന്നത് നടൻ ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ്.ഇതാദ്യമായാണ് മമ്മൂട്ടിയും പാർവതിയും ഒരുമിക്കുന്നത്.
ചിത്രത്തിന്റെ നിര്‍മ്മാതാവ് എസ്. ജോര്‍ജ്ജാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഹര്‍ഷാദ്, ഷറഫ്, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്. തേനി ഈശ്വര്‍ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സമീറ സനീഷ് ആണ് വസ്ത്രലങ്കാരം ചെയ്യുന്നത്. ദി പ്രീസ്റ്റ്, വൺ ,ഭീഷ്മ പർവ്വം തുടങ്ങിയ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി പുറത്ത് വരാനുള്ളത് . വർത്തമാനം ,ആർക്കറിയാം , ആണും പെണ്ണും , തുടങ്ങിയ ചിത്രങ്ങളാണ് പാർവതിക്കുള്ളത്. ഒപ്പം തന്നെ നവരസ എന്ന നെറ്റ്ഫ്ലിക്സ് സീരീസിലും പാർവതി അഭിനയിക്കുന്നുണ്ട്.