കുഞ്ഞുമായി പ്രിയങ്കയും ജോനാസും

BY AISWARYA

താനും ഭർത്താവ് നിക്ക് ജോനാസും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞിനെ സ്വീകരിച്ചതായി പ്രിയങ്ക ചോപ്ര.സോഷ്യൽ മീഡിയയിലൂടെയാണ് പ്രിയങ്ക ഇക്കാര്യം പുറത്തുവിട്ടത്. ‘ഈ പ്രത്യേക സമയത്ത്’ കുടുംബത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത നൽകണമെന്ന് താരം ആവശ്യപ്പെട്ടു.

“ഞങ്ങൾ വാടകഗർഭത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ പ്രത്യേക സമയത്ത് കുടുംബത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യത നൽകണമെന്ന് ബഹുമാനപൂർവ്വം ആവശ്യപെടുന്നു. വളരെ നന്ദി.” നിക്ക് ജോനാസിനെ ടാഗ് ചെയ്തു കൊണ്ട് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പ്രിയങ്കയുടെയും നിക്കിന്റെയും ആദ്യ കുട്ടിയാണിത്. 2018ലാണ് ഇവർ വിവാഹിതരായത്.

 

Related posts