പ്രിയനോടൊപ്പം ഓടാൻ നൈലയും!

മലയാളികളുടെ പ്രിയങ്കരിയായ നെെല ഉഷ അവതാരകയായും നടിയായും റേഡിയോ ജോക്കിയായുമൊക്കെ തിളങ്ങിക്കൊണ്ടിരിക്കുന്ന താരമാണ്. നൈല സിനിമയിലേക്കെത്തിയത്റേഡിയോ ജോക്കിയായിരിക്കെയാണ്. ഇപ്പോള്‍ നെെല ഉഷ മലയാളത്തിലെതന്നെ പ്രധാന നായികമാരില്‍ ഒരാളാണ്. നൈല ഇപ്പോൾ വേഷമിടുന്നത് ഷറഫുദ്ദീനോടൊപ്പം ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമയിലാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നൈല ഇപ്പോൾ.

നെെല മലയാളസിനിമാ രംഗത്തേക്ക് എത്തിയത് കുഞ്ഞനന്തന്‍റെ കട എന്ന ചിത്രത്തിലൂടെയാണ്. അത് കഴിഞ്ഞ് പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, ഫയർമാൻ, പ്രേതം, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്സ്, ലൂസിഫർ, പൊറിഞ്ചു മറിയം ജോസ് തുടങ്ങി ഒരുപാട് സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. നൈലയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം പൊറിഞ്ചു മറിയം ജോസ് ആണ്. ആലപ്പാട്ട് മറിയം എന്ന ഈ സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.

ഇപ്പോൾ നൈലയുടേതായി ഇറങ്ങാൻ ഇരിക്കുന്ന ചിത്രങ്ങൾ മമ്മൂട്ടിക്കൊപ്പമുള്ള വൺ, സുരേഷ് ഗോപിക്കൊപ്പമുള്ള പാപ്പൻ പിന്നെ ഷറഫുദ്ദീനോടൊപ്പമുള്ള പ്രിയൻ ഓട്ടത്തിലാണ് എന്നിവയാണ്. പ്രിയൻ ഓട്ടത്തിലാണ് എന്ന പുതിയ ചിത്രത്തിൽ ഷറഫുദ്ധീൻ, നൈല ഉഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എറണാകുളത്ത് വെച്ച് സിനിമയുടെ ചിത്രീകരണം ഇന്ന് തുടങ്ങി. നൈലയുടെ പുതിയ ചിത്രങ്ങൾ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ്. നൈല ഉഷ ഇൻസ്റ്റയിലും ഏറെ സജീവമാണ്. ലൂസിഫറിൽ മോഹൻലാലിനൊപ്പവും നൈല വേഷമിട്ടിട്ടുണ്ട്. താരം തിരുവനന്തപുരം സ്വദേശിയാണ്. 2007ലാണ് നൈലയും റോണ രാജനുമായുള്ള വിവാഹം നടക്കുന്നത്. ഇരുവർക്കും ഒരു മകനുണ്ട്.

Related posts