പ്രിയാമണി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും എല്ലാം തിളങ്ങിയ നടിയാണ് പ്രിയാമണി. പ്രിയാ മണി സിനിമയിലെത്തുന്നത് 2003ൽ തെലുങ്കിലൂടെയായിരുന്നു. പിന്നീട് തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്തു. ആദ്യ മലയാള ചിത്രം സത്യം ആയിരുന്നു. താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം നന്ന പ്രകാരയാണ്. ഇനി പ്രിയയുടേതായി പുറത്തിറങ്ങാനുള്ളത് ഹിന്ദി ചിത്രം മൈദാൻ, വിരാട പർവ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ തുടങ്ങിയ ചിത്രങ്ങളാണ്.
ബിസിനസുകാരനായ മുസ്തഫയുമായി താരത്തിന്റെ വിവാഹം നടന്നത് മൂന്നു വർഷം മുമ്പാണ്. നടി വിവാഹത്തിന് ശേഷവും സിനിമകളിൽ സജീവമാണ്. വിവാഹം ലളിതമായാണ് നടത്തിയത്. ചടങ്ങിൽ പങ്കെടുത്തത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു. സോഷ്യൽ മീഡിയയിലും താരം ഏറെ സജീവമാണ്. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പ്രിയാമണി കറുപ്പ് വസ്ത്രത്തിലുള്ള ഫോട്ടോകൾ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഫോട്ടോക്ക് കമന്റുമായെത്തിയത് നിരവധിപ്പേരാണ്. എന്നെ കല്യാണം കഴിക്കുമോ ബേബി എന്നായിരുന്നു ഇതിലൊരു കമന്റ്. കമന്റിന് മറുപടിയുമായി ഉടനെതന്നെ പ്രിയാമണിയെത്തി. എനിക്ക് കുഴപ്പമില്ല. പക്ഷെ എന്റെ ഭർത്താവിനോട് ചോദിക്കണം. അദ്ദേഹത്തിന് ഓക്കെ ആണെങ്കിൽ ഞാൻ നിങ്ങളെ കല്യാണം കഴിക്കാം എന്നായിരുന്നു പ്രിയ നൽകിയ മറുപടി.