പ്രിയാമണി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. എവരെ അതഗഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. പ്രിത്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം.
പ്രിയാമണിക്ക് സോഷ്യൽമീഡിയയിലും ആരാധകർ നിരവധിയാണ്. താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ എക്കാലവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വെള്ള കുട്ടിപ്പാവാട അണിഞ്ഞ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോൾ വൈറലാകുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. കൂടുതൽ മോഡേണായോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
ബിസിനസുകാരനായ മുസ്തഫയുമായായിരുന്നു പ്രിയ മണിയുടെ വിവാഹം നടന്നത്. അടുത്തിടെ ഇവരുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ ഗോസിപ്പുകോളങ്ങളിൽ ഇടം നേടിയിരുന്നു. 2017ലാണ് പ്രിയാമണിയെ വിവാഹം കഴിക്കുന്നത്. ആയിഷയുമായുള്ള വിവാഹബന്ധത്തിൽ മുസ്തഫയ്ക്ക് രണ്ട് കുട്ടികളുണ്ട്. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്. ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമാണ് പ്രിയ.