പ്രതിഫലം ചോദിച്ച്‌ വാങ്ങുന്നതിൽ തെറ്റെന്താണെന്ന് പ്രിയാമണി!

പ്രിയാമണി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. എവരെ അതഗഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. പ്രിത്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. ഇന്ത്യയാകെ ചര്‍ച്ചയായ ഫാമിലിമാന്‍ സീരിസിലും ഒരു പ്രധാനകഥാപാത്രത്തെ പ്രിയാമണി അവതരിപ്പിച്ചിരുന്നു. അനുപമ എന്ന വീട്ടമ്മയായാണ് താരം സീരിസിലെത്തിയത്. ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി എത്തിയതോടെയാണ് പ്രിയാമണിയെ മലയാളികള്‍ അടുത്തറിയുന്നത്.

അജയ് ദേവ്ഗണിനൊപ്പം മൈതാന്‍, ഷാരുഖ് ഖാന്‍ ആറ്റ്ലി ചിത്രം വീരാട പര്‍വ്വം തുടങ്ങി വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമാണ് പ്രിയാമണി. ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ് വെബ്‌സീരീസുകളായ ഫാമിലി മാന്റെ രണ്ടുഭാഗത്തും സീസണുകളില്‍ നടി പ്രധാന വേഷങ്ങത്തില്‍ തിളങ്ങി. ഇതിന് പിന്നാലെ നിരവധി അവസരങ്ങളാണ് പ്രിയാമണിയെ തേടിയെത്തുന്നത്. ഫാമിലി മാന്‍ വന്‍ ഹിറ്റായി മാറിയതോടെ പ്രിയാമണി തന്റെ പ്രതിഫലവും ഉയര്‍ത്തി. ഒരു അഭിമുഖത്തില്‍ ഇക്കാര്യം താരം തുറന്ന് പറയുകയും ചെയ്തു. ഒരു ദിവസം ഒന്നര ലക്ഷം രൂപയായിരുന്നു നേരത്തെ പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാലിപ്പോള്‍ തന്റെ പുതിയ സിനിമകളില്‍ ഒരു ദിവസം മൂന്നു മുതല്‍ നാലു ലക്ഷം വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. പ്രിയാമണിയുടെ ഏറ്റവും പുതിയ പ്രൊജക്റ്റ് ഭാമകലാപം ഒടിടിയില്‍ വന്‍ ഹിറ്റായിരുന്നു. ആഹായിലൂടെയാണ് ഈ സിനിമ പുറത്തെത്തിയത്.

കരീന കപൂര്‍ പ്രതിഫലം ഉയര്‍ത്തിയതിനെ പിന്തുണച്ച് പ്രിയാമണി രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ തങ്ങള്‍ക്ക് ആവശ്യമുള്ളത് പറയാന്‍ കഴിയുന്ന ഒരു ഘട്ടത്തില്‍ എത്തിയ കാലമാണ് ഇതെന്നും. അര്‍ഹമായത് ചോദിച്ച് വാങ്ങിക്കണമെന്നും നടി പറഞ്ഞിരുന്നു. അത് തെറ്റാണെന്നുള്ള ആളുകളുടെ കമന്റുകള്‍ കൊണ്ട് മാത്രം ആ വ്യക്തി അതിന് അര്‍ഹനല്ലാതാകില്ല. ഈ നടിമാര്‍ ഈ നിലയിലെത്താന്‍ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും അതിനാല്‍ അവര്‍ ആവശ്യപ്പെട്ട് പ്രതിഫലം വാങ്ങുന്നതില്‍ തെറ്റെന്താണെന്നും പ്രിയാമണി ചോദിച്ചിരുന്നു.

Related posts