അങ്ങനെ വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്ന് പ്രിയാമണി!

പ്രിയാമണി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. എവരെ അതഗഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. പ്രിത്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. ദി ഫാമിലിമാനിലൂടെ പാന്‍ ഇന്ത്യന്‍ ലെവലിലും താരം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിലനില്‍ക്കുന്ന വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയാമണി.

തെന്നിന്ത്യന്‍ നായിക എന്ന വിശേഷണത്തിനെതിരെയാണ് പ്രിയാ മണി രംഗത്ത് എത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ദക്ഷിണേന്ത്യന്‍ താരങ്ങള്‍ എന്നും ബോളിവുഡ് താരങ്ങളും എന്ന് വേര്‍തിരിച്ചിരിക്കുന്നതെന്ന് അറിയില്ല. എല്ലാവരും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലുമെല്ലാം നിറഞ്ഞു നിന്ന താരങ്ങളായ ശ്രീദേവിയേയും ജയപ്രദയേയും പോലെ പാന്‍ ഇന്ത്യന്‍ താരമെന്ന അംഗീകാരമാണ് താന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ നടി എന്ന് വിളിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും പ്രിയാമണി പറഞ്ഞു. ഇപ്പോള്‍ ബോളിവുഡിന് പുറത്ത് മറ്റ് ഭാഷകളിലെ അഭിനേതാക്കള്‍ക്കും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നതില്‍ സന്തോഷമുണ്ട്. കഴിവിനെയാണ് അംഗീകരിക്കേണ്ടത്.- പ്രിയാമണി പറഞ്ഞു.

ഫാമിലി മാന്‍ സീരീസിലെ നായിക വേഷത്തിലാണ് പ്രിയാ മണി എത്തിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം താരം നേടിയിട്ടുണ്ട്. ഈ സീരീസിന്റെ രണ്ടാം സീസണിലൂടെ സമാന്തയും പാന്‍ ഇന്ത്യന്‍ തലത്തില്‍ കയ്യടി നേടിയിരുന്നു. നാരപ്പയാണ് പ്രിയാ മണിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. അസുരന്റെ തെലുങ്ക് റീമേക്കായിരുന്നു ഈ ചിത്രം. വിരാട പര്‍വ്വം, ഭാമ കലാപം തുടങ്ങിയ കന്നഡ ചിത്രങ്ങളും മൈതാന്‍, ആറ്റ്ലിയുടെ ഹിന്ദി ചിത്രം തുടങ്ങിയ ഹിന്ദി സിനിമകളും അണിയറിലുണ്ട്.

Related posts