പ്രിയാമണി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം മലയാളത്തിൽ മാത്രമല്ല മറ്റു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. താരം ചെന്നൈ എക്‌സ്പ്രസ് എന്ന ബോളിവുഡ് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ പ്രിയാമണി ദ് ഫാമിലി മാന്‍ സീസണ്‍ ടുവിന്റെ വിജയത്തിന്റെ സന്തോഷത്തിലാണ്. മലയാളത്തിൽ നിരവധി ചിത്രങ്ങൾ ചെയ്തിട്ടുള്ള താരം ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ നടി മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താവായും എത്തിയിരുന്നു.
ഇപ്പോള്‍ മലയാളത്തില്‍ വീണ്ടും അഭിനയിക്കുന്നതിനെ കുറിച്ച മനസ് തുറന്നിരിക്കുകയാണ് പ്രായാമണി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. മലയാളത്തിലേക്ക് ഇനിയെന്ന് എന്നു ചോദിച്ചാല്‍ ഉത്തരം അറിയില്ല. നല്ല പ്രൊജക്ടുകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യും. മലയാള സിനിമയിലെ ഒരുപാട് സുഹൃത്തുക്കള്‍ ഫാമിലി മാന്‍ കണ്ട് ഇഷ്ടമായെന്ന് മെസേജ് അയച്ചിരുന്നു.
നടന്‍ അനൂപ് മേനോനും മെസേജ് അയച്ചിരുന്നു. അതേസമയം പുതിയ സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദിനംപ്രതി നടക്കുന്നുണ്ട്. എന്നാല്‍ താന്‍ തിരക്കുപിടിക്കുന്നില്ല. അങ്ങനെ തിരക്കിട്ട് ചെയ്യാന്‍ താല്‍പര്യമില്ല, കൊവിഡ് ആയതുകൊണ്ട് പലയിടത്തും ഷൂട്ടിംഗ് നടക്കുന്നില്ല. നല്ല അവസരങ്ങള്‍ തീര്‍ച്ചയായും വരുമെന്നും മലയാളത്തെ തനിക്ക് അങ്ങനെ വിടാന്‍ പറ്റില്ല. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു പ്രിയാമണി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പൃഥ്വിരാജ് നായകനായ സത്യത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഒറ്റനാണയം, തിരക്കഥ, പുതിയ മുഖം, പ്രാഞ്ചിയേട്ടന്‍ ആന്റ ദ സെയ്ന്റ്, ഗ്രാന്റ് മാസ്റ്റര്‍ തുടങ്ങിയ സിനിമകളില്‍ നായികയായി എത്തി. പതിനെട്ടാം പടിയാണ് അവസാനമായി അഭിനയിച്ച മലയാളം ചിത്രം. വിരാട പര്‍വം, നാരപ്പ, മൈദാന്‍, തുടങ്ങിയ സിനിമകളാണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.