പ്രിയാമണി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രിയാ മണി സിനിമയിലെത്തുന്നത് 2003ൽ തെലുങ്കിലൂടെയായിരുന്നു. പിന്നീട് നിരവധി സിനിമകൾ തമിഴിലും മലയാളത്തിലുമായി അഭിനയിച്ചു. ആദ്യ മലയാള ചിത്രം ‘സത്യം’ ആയിരുന്നു. അവസാന പുറത്തിറങ്ങിയ ചിത്രം ‘നന്ന പ്രകാര’യാണ്. പ്രിയയുടേതായി ഇനി പുറത്തിറങ്ങാനുള്ളത് ഹിന്ദി ചിത്രം മൈദാൻ, തെലുഗു ചിത്രം വിരാട പർവ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ് .
മൂന്നു വർഷം മുമ്പാണ് ബിസിനസുകാരനായ മുസ്തഫയുമായി വിവാഹം നടന്നത്. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്.ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.
പ്രണയ വിവാഹമായതിനാൽ രണ്ട് പേരുടെയും ഇഷ്ടങ്ങൾ പരസ്പരം തങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും ഏത് ആഘോഷം വന്നാലും ഞങ്ങൾ ഒന്നിച്ച് ആഘോഷിക്കുമെന്നും പ്രിയാമണി പറയുന്നു. വിവാഹത്തിന് ശേഷം തന്നെ മതം മാറാൻ ആവിശ്യപ്പെടരുത് എന്ന ഉറപ്പ് കിട്ടിയതിനാലാണ് താൻ വിവാഹത്തിന് സമ്മദിച്ചത്. വിവാഹം കഴിഞ്ഞ് ഇതുവരെ തന്റെ വിശ്വാസങ്ങളിൽ ഒന്നും അവൻ കൈകടത്താറില്ലെന്നും പ്രിയാമണി പറയുന്നു. മതം മാറാൻ ആവിശ്യപെട്ടിരുന്നെങ്കിൽ താൻ വിവാഹത്തിന് തയ്യാറാകുമായിരുന്നില്ലെന്നും പ്രിയാമണി പറയുന്നു. തന്നെ കൊണ്ട് നോമ്പ് എടുപ്പിക്കാൻ മുസ്തഫ പലതവണ ശ്രമിച്ചിട്ടുണ്ടെങ്കിലും താൻ ഇതുവരെ വഴങ്ങിയിട്ടില്ലെന്നും പ്രിയാമണി പറയുന്നു