ആ കാര്യത്തിൽ ഞാൻ ഒരു പരാജയമാണ്! മനസ്സ് തുറന്ന് പ്രിയാമണി.

സത്യം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് പ്രിയാമണി മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി പ്രിയാമണി മാറി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തന്റേതായ സ്ഥാനം ഉറപ്പിക്കുവാൻ താരത്തിന് സാധിച്ചു. എവരെ അതഗാദു എന്ന തെലുഗൂ ചിത്രത്തിലൂടെയായിരുന്നു പ്രിയാ മണി സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ചു. നന്ന പ്രകാരയാണ് അവസാന പുറത്തിറങ്ങിയ ചിത്രം. ഹിന്ദി ചിത്രം മൈദാൻ, വിരാട പർവ്വം, അസുരന്റെ തെലുങ്ക് റീമേക്ക് ആയ നാരപ്പ, തുടങ്ങിയ ചിത്രങ്ങളാണ് ഇനി പ്രിയയുടേതായി പുറത്തിറങ്ങാനുള്ളത്.

IFlicks: "No Break After Marriage": Priyamani || Priyamani Talks Acting  After Marriage

മൂന്നു വർഷങ്ങൾക്ക് മുമ്പാണ് ബിസിനസുകാരനായ മുസ്തഫയെ താരം വിവാഹം ചെയ്‌യുന്നത്‌. ലളിതമായാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന് ശേഷവും നടി സിനിമകളിൽ സജീവമാണ്. ഒപ്പം സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഹിസ് സ്റ്റോറി എന്ന വെബ് സീരിസിലൂടെ വീണ്ടും പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുകയാണ് താരം. വെബ് സീരിസിൽ ഒരു ഷെഫിന്റെ വേഷത്തിലാണ് താരം എത്തുന്നത്. എന്നാൽ, ഷെഫായി അഭിനയിക്കുമ്പോഴും താൻ പാചകത്തിൽ സമ്പൂർണ പരാജയമാണെന്ന് പറയുകയാണ് പ്രിയാമണി.

Will Priyamani quit acting after wedding? Here's actress' response -  IBTimes India

ഞാൻ ഒരു ഷെഫിന്റെ റോളാണ് ചെയ്യുന്നത്. പക്ഷേ, എനിക്ക് ഒരു കോഴിമുട്ട കൃത്യമായി പുഴുങ്ങേണ്ടത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. സെറ്റിലെ യുവ താരങ്ങൾ പോലും എന്നേക്കാൾ മികച്ച ഷെഫാണ്. അവർക്ക് നന്നായി ഭക്ഷണമൊക്കെ ഉണ്ടാക്കാൻ അറിയാം. പക്ഷേ, അടുക്കള കാര്യത്തിൽ ഞാൻ പരാജയമാണ്, അടുക്കളയിൽ കയറി താൻ ബുദ്ധിമുട്ടുന്നതു കാണുമ്പോൾ സെറ്റിലുള്ളവർക്കെല്ലാം അതിശയമാണ്. സെറ്റിൽ വച്ച്‌ ഇക്കാര്യം പറഞ്ഞത് പലരും കളിയാക്കാറുണ്ട്. പാചകം ചെയ്യാൻ അറിയാത്തതാണ് തനിക്ക് രസകരമായ കൂടുതൽ നിമിഷങ്ങൾ സമ്മാനിച്ചതെന്നാണ് പ്രിയമണി പറയുന്നത്.

Related posts