പ്രിയയുടെ ആ മറുപടി കേട്ട് കിളി പറന്ന് അവതാരകൻ , പ്രിയ കിടുവാണെന്ന് സോഷ്യൽ മീഡിയ!

പ്രിയ പ്രകാശ് വാര്യർ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. അഡാർ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ ലോക പ്രശസ്തയായി മാറിയത്. നടിയെ പ്രശസ്തയാക്കിയത് ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് റിലീസ് ചെയ്ത ഗാനമായിരുന്നു. ഇപ്പോൾ താരം തിളങ്ങുന്നത് അന്യ ഭാഷാ ചിത്രങ്ങളിലാണ്. നടി ഇപ്പോൾ തെലുങ്കിലും ബോളിവുഡിലും ഒക്കെ തിളങ്ങി നിൽക്കുകയാണ്.

പ്രിയ സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. പ്രിയ വാര്യർക്ക് ഇതിനോടകം ഒരുപാട്വ ആരാധകരാണുള്ളത്. പ്രിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഏഴ് മില്യൺ ഫോളോവേഴ്സാണ് ഉള്ളത്. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റും അതുകൊണ്ടുതന്നെ വൈറലാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത് പ്രിയയുടെ ചെറിയ ഒരു വീഡിയോയാണ്.

വൈറലായിരിക്കുന്നത് ബൈക്ക് റേസ് നടക്കുന്ന ഒരു സ്ഥലത്ത് ഒരു അവതാരകൻ പ്രിയയോട് ചോദിച്ച ചോദ്യവും അതിനു താരം കൊടുത്ത ഉത്തരവുമാണ്. അവതാരകൻ ഒരു വണ്ടി ചൂണ്ടിക്കാണിച്ച് ഏതു വണ്ടിയും പ്രിയക്ക് തിരിച്ചറിയാം എന്നാണ് ജനങ്ങൾ പറയുന്നത്, എന്നാൽ ആ കാണുന്ന വണ്ടി ഏതാണ് എന്ന് പ്രിയയോട് ചോദിക്കുന്നു. അവതാരകൻ താരത്തോട് ചോദ്യമുന്നയിച്ചത് ഒരു റേസ് ബൈക്കിനെ കാണിച്ചുകൊണ്ടാണ്. പ്രിയ പക്ഷേ സിമ്പിളായി അതൊരു ബൈക്കാണ് എന്ന് മറുപടി നൽകുകയായിരുന്നു.

Related posts