പ്രിയ പ്രകാശ് വാര്യര്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ തെലുഗു കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയാണ് താരം ഇപ്പോൾ. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് പ്രിയ വാര്യര്‍. പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ പ്രിയ പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോളിതാ ഒരു അഡാർ ലവ് എന്ന സിനിമയിലെ ഒരു കണ്ണിറുക്കലിലൂടെ പ്രശസ്തി നേടിയതിന് പിന്നാലെ തനിക്ക് കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നുവെന്ന് തുറന്നു പറയുകയാണ് താരം. പ്രിയയുടെ വാക്കുകളിങ്ങനെ,
കേന്ദ്ര സർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുടെ സഹകരണത്തോടെ ട്രാപ്ഡ് സോൺ എന്ന സംഘടന ആരംഭിച്ച സൈബർ കുറ്റകൃത്യ ജാഗ്രത ക്യാമ്പയിൻ അംബാസഡറായി നടി പ്രിയാ വാര്യർ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് പ്രിയ ഇക്കാര്യം അറിയിച്ചത്.
സൈബർ ആക്രമണങ്ങൾ മാനസികമായും വൈകാരികമായും കടുത്ത വെല്ലുവിളി ഉയർത്തുമെന്നും അത് നേരിട്ട വ്യക്തിയാണ് താൻ എന്നും അതിനാൽ ഈ മേഖലയിൽ സുരക്ഷിതരായിരിക്കേണ്ടതിന്റെ പ്രാധാന്യം അറിയാമെന്നും പ്രിയ പറഞ്ഞു. ഒടുവിൽ ചെയ്ത ലൗ ഹാക്കേഴ്സ് എന്ന സിനിമയിൽ നമ്മൾ ദൈനംദിനം കാണുന്ന ഇന്റർനെറ്റിന്റെ മറുവശമായ ഡാർക്ക് വെബിനെപ്പറ്റി കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു. തട്ടിപ്പുകൾ മുതൽ മനുഷ്യക്കടത്തുവരെ ഡാർക്ക് വെബിന്റെ മറവിൽ നടക്കുന്നുണ്ട്. സ്കൂളുകളിലും കോളേജുകളിലും സെമിനാറുകളും വെബിനാറുകളും നടത്തി സൈബർ സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും പ്രിയ പറഞ്ഞു.