സിനിമ വിജയിച്ചാൽ നായികയെ ആരും പ്രശംസിക്കില്ല, എന്തുകാെണ്ടാണ് എനിക്ക് മാത്രം കുറ്റപ്പെടുത്തൽ! വൈറലായി പ്രിയാമണിയുടെ വാക്കുകൾ!

പ്രിയാമണി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. എവരെ അതഗഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. പ്രിത്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. ഇന്ത്യയാകെ ചർച്ചയായ ഫാമിലിമാൻ സീരിസിലും ഒരു പ്രധാനകഥാപാത്രത്തെ പ്രിയാമണി അവതരിപ്പിച്ചിരുന്നു. അനുപമ എന്ന വീട്ടമ്മയായാണ് താരം സീരിസിലെത്തിയത്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതോടെയാണ് പ്രിയാമണിയെ മലയാളികൾ അടുത്തറിയുന്നത്.


ഇപ്പോളിതാ പ്രിയയുടെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. ഒരു സിനിമ ചെയ്യുമ്പോൾ നമ്മുടെ നൂറ് ശതമാനമാണ് കൊടുക്കുന്നത്. സിനിമ വിജയിച്ചില്ലെങ്കിൽ നായികയെ മാത്രം കുറ്റം പറയാൻ പറ്റില്ല. എനിക്ക് ഒരുപാട് തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മാനേജർ ഫിലിം മേക്കേർസിനെ സമീപിക്കുമ്പോൾ എന്റെ ഒടുവിലത്തെ സിനിമ പരാജയമാണെന്ന് പറയും. എന്തുകാെണ്ടാണ് എനിക്ക് മാത്രം കുറ്റപ്പെടുത്തൽ. എന്നോട് ചെയ്യാൻ പറഞ്ഞതാണ് ചെയ്തത്. സിനിമ വിജയിച്ചാൽ നായികയെ ആരും പ്രശംസിക്കില്ല. ചില സിനിമകൾ വരുമ്പോൾ ആദ്യം തന്നെ ചോദിക്കുന്നത് ഇതൊരു ചെറിയ ബഡ്ജറ്റ് സിനിമയാണ്. പ്രതിഫലം കുറയ്ക്കാൻ പറ്റുമോ എന്നാണ്. പക്ഷെ അങ്ങനെ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. ഇത് ഞാൻ എന്റെ ഭർത്താവിൽ നിന്നുമാണ് പഠിച്ചത്. ഒരു വാതിൽ അടഞ്ഞാൽ അടുത്തത് തുറക്കും. ഒരു സിനിമ നഷ്ടപ്പെട്ടത് കൊണ്ട് നിരാശപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും നടി വ്യക്തമാക്കി. തനിക്ക് നഷ്ടപ്പെട്ട ഒരു സിനിമയെക്കുറിച്ചും പ്രിയാമണി സംസാരിച്ചു. ബാം​ഗ്ലൂരിൽ വെച്ച് എന്നോട് കഥ പറഞ്ഞു. എനിക്ക് വളരെ ഇഷ്ടമായി.

ഈ സിനിമയുമായി മുന്നോട്ട് പോകാമെന്ന് ഞാൻ മാനേജരോട് പറഞ്ഞു. പക്ഷെ പിന്നീട് സിനിമയുടെ ഒരു അപ്ഡേറ്റും ഇല്ല. അന്ന് ഞാൻ മുസ്തഫയുമായി പ്രണയത്തിലാണ്. മുസ്തഫയ്ക്കൊപ്പം ദുബായിലുള്ളപ്പോൾ ട്വിറ്ററിൽ ഈ സിനിമയുടെ പ്രഖ്യാപനത്തെക്കുറിച്ച് വാർത്ത വന്നു. മറ്റൊരു നടിയെയാണ് കാസ്റ്റ് ചെയ്തത്. എന്നോട് പറഞ്ഞത് പോലുമില്ല. ഞാനപ്പോൾ മുസ്തഫയ്ക്കൊപ്പം സ്റ്റാർബക്സിലായിരുന്നു. ഞാൻ കരയാൻ തുടങ്ങി. ഞങ്ങൾക്കിടയിൽ എന്തോ പ്രശ്നമാണെന്ന് കരുതി ആളുകൾ നോക്കുന്നുണ്ടായിരുന്നു. ഞാൻ വിതുമ്പുകയായിരുന്നു. മുസ്തഫയും ഞാനും കുറേദൂരം നടന്നു. എന്തിനാണ് കരയുന്നത്. ഒരു അവസരം നഷ്ടപ്പെട്ടാൽ അതിലും മികച്ച അവസരങ്ങൾ വരും. അതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ നിരവധി നല്ല അവസരങ്ങൾ തനിക്ക് ലഭിക്കുന്നുണ്ടെന്ന് പ്രിയാമണി പറയുന്നു. വേണ്ടെന്ന് വെച്ച സിനിമകൾ തനിക്ക് കരിയറിൽ ​ഗുണം ചെയ്തിട്ടുണ്ട്. പക്ഷെ ഈ സിനിമകൾ ഏതെന്ന് പറയാൻ ആ​ഗ്രഹിക്കുന്നില്ല. പണ്ട് മുതലേ സിനിമകളിൽ സെലക്ടീവാണ്. എണ്ണം കൂട്ടുന്നതിനപ്പുറം നല്ല സിനിമകൾ ചെയ്യാനാണ് ആ​ഗ്രഹിക്കുന്നതെന്നും നടി വ്യക്തമാക്കി.

Related posts