കുഞ്ചാക്കോ ബോബൻ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഒരുപാട് ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. താരത്തിന്റെ കുടുംബവും മലയാളികൾക്ക് വളരെ സുപരിചിതമാണ്. പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് ചാക്കോച്ചന്റെ ഭാര്യ പ്രിയയും മകൻ ഇസഹാക്കുമൊക്കെ. ഇപ്പോൾ കുഞ്ചാക്കോ ബോബൻ മികച്ച സിനിമയുടെ തെരഞ്ഞെടുപ്പിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ബ്രേക്ക് എടുത്ത് വീണ്ടും സിനിമയിലേക്ക് മടങ്ങി എത്തിയപ്പോൾ ഒരുപാട് അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. ഇപ്പോൾ താരത്തിന്റെ ഭാര്യ പ്രിയയ്ക്ക് തന്റെ സിനിമകളിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് തുറന്ന് പറയുകയാണ്. പ്രിയയ്ക്ക് തന്റെ പഴയ സിനിമകളിൽ കൂടുതൽ ഇഷ്ടം അനിയത്തിപ്രാവിനോടാണ്. പുതിയ സിനിമകളിൽ അഞ്ചാം പാതിരയും, വൈറസും, രാമന്റെ ഏദൻതോട്ടവും ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട സിനിമകളാണെന്ന് ഒരു അഭിമുഖത്തിൽ ചാക്കോച്ചൻ പറഞ്ഞു.
സിനിമ കാണാനും പുതിയ വിശേഷങ്ങൾ അറിയാനും ഇഷ്ടപ്പെടുന്ന ആളാണ് പ്രിയ. ഒരു ശരാശരി മലയാളി പ്രേക്ഷകരെ പോലെ രസിപ്പിക്കുന്ന സിനിമകളുടെ പക്ഷത്താണ് പ്രിയ. റൊമാന്റിക് സിനിമകളും, വൈകാരിക ചിത്രങ്ങളും, കോമഡി പടങ്ങളുമെല്ലാം ഇഷ്ടപ്പെടുന്ന കൂട്ടത്തിൽ. അവൾക്ക് ആക്ഷൻ സിനിമകളോട് വലിയ താല്പര്യമില്ല. എന്റെ സിനിമയെക്കുറിച്ച് കൃത്യമായി അഭിപ്രായങ്ങൾ പറയാറുണ്ട്. വിമർശനങ്ങൾ മുഖത്തുനോക്കി പറയാൻ യാതൊരു മടിയുമില്ലാത്ത ആളാണ് പ്രിയ. എന്റെ ആദ്യകാല സിനിമയിൽ അനിയത്തിപ്രാവിനോട് തന്നെയാണ് ഇഷ്ടക്കൂടുതൽ. പുതിയ സിനിമകളിൽ രാമന്റെ ഏദൻതോട്ടവും, വൈറസും, അഞ്ചാംപാതിരയുമെല്ലാം ഇഷ്ടപ്പെട്ടതായി പറഞ്ഞിട്ടുണ്ട് എന്നും കുഞ്ചാക്കോ ബോബൻ അഭിമുഖത്തിൽ പറഞ്ഞു.