നസ്രിയയാണ് ഒരു സിസ്റ്റര്‍ ഫിഗറായി എനിക്കുള്ളത്: പൃഥ്വിരാജ് പറയുന്നു!

പൃഥ്വിരാജ് മലയാളികൾക്ക് പ്രിയങ്കരനാണ്. പൃഥ്വിരാജും നടി നസ്രിയയും ഒന്നിച്ച ചിത്രമാണ് കൂടെ. വളരെ മികച്ച പ്രതികരണം ലഭിച്ച അഞ്ജലി മേനോൻ ചിത്രമായിരുന്നു കൂടെ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നസ്രിയയെ കുറിച്ച് പൃഥ്വിരാജ് സംസാരിക്കുന്ന ഒരു പഴയ വീഡിയോയാണ്. പൃഥ്വിരാജ് വീഡിയോയില്‍ പറയുന്നത് സിനിമയില്‍ തനിക്ക് സഹോദരിയെ പോലെ തോന്നിയ വ്യക്തിയാണ് നസ്രിയയെന്നാണ്.

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ നസ്രിയയും ഫഹദും പൃഥ്വിരാജും ഭാര്യ സുപ്രിയയും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൃഥ്വിരാജ് നസ്രിയയെ കുറിച്ച് സംസാരിക്കുന്ന വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള ചോദ്യോത്തര പരിപാടിയുടെ വീഡിയോയാണിത്. സിനിമയില്‍ ആരോടെങ്കിലും ഒരു സഹോദരിയോടെന്ന പോലെ ഇഷ്ടവും അടുപ്പവും തോന്നിയിട്ടുണ്ടോയെന്നായിരുന്നു പരിപാടിക്കിടെ വിദ്യാര്‍ത്ഥി ചോദിച്ചത്. ഇതിന് മറുപടി പറയവേയാണ് നസ്രിയയെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്.

കൂടുതല്‍ പേരും സുഹൃത്തുക്കളായിട്ടാണ് തോന്നിയിട്ടുള്ളത്. വളരെ പെട്ടെന്ന് തന്നെ ഇപ്പറയുന്ന സഹോദരന്‍-സഹോദരി ബന്ധം പോലെ തോന്നിയത് നസ്രിയയുമായിട്ടാണ്. നേരിട്ടു കാണുന്നതിന് മുന്‍പേ ഫോണില്‍ സംസാരിച്ച സമയത്ത് തന്നെ ഒരു സഹോദരിയെ പോലെയാണ് നച്ചുവിനെ തോന്നിയത്. ആ ഒരു വൈബ് കിട്ടിയിരുന്നു. നസ്രിയ ഇപ്പോള്‍ ഇടയ്ക്കിടക്ക് വീട്ടില്‍ വരും. എന്റെ മോളുടെ അടുത്ത സുഹൃത്താണ് ആളിപ്പോള്‍. അങ്ങനെ നസ്രിയയാണ് ഒരു സിസ്റ്റര്‍ ഫിഗറായി എനിക്കുള്ളത് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

Related posts