പൃഥ്വിരാജും അൽഫോൺസും ഒന്നിക്കുന്നു!

പൃഥ്വിരാജ് മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടനാണ്. സംവിധായകനായും അഭിനേതാവായും താരം വെള്ളിത്തിരയിൽ തിളങ്ങുകയാണ്. ഇപ്പോൾ പൃഥ്വിരാജും സംവിധായകൻ അല്‍ഫോണ്‍സ് പുത്രനും ഒന്നിക്കുന്നു എന്നതാണ് പുതിയ വിശേഷം. അൽഫോൻസ് പുത്രൻ നേരത്തേ അനൗണ്‍സ് ചെയ്ത ഫഹദ് ഫാസിലും നയന്‍താരയും ഒരുമിക്കുന്ന പാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സംവിധായകന്‍ പുതിയ ചിത്രം ആലോചിക്കുന്നതെന്നാണ് റിപ്പോർട്ട്.

ആദ്യമായാണ് പൃഥ്വിരാജും അല്‍ഫോണ്‍സ് പുത്രനും ഒരുമിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും സംസാരിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നേരം, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അല്‍ഫോണ്‍സ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കുമിത്. പൃഥ്വിരാജ് ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മാത്രം ഫഹദ്-നയന്‍താര ചിത്രം തുടങ്ങാനാണ് നിലവില്‍ അല്‍ഫോണ്‍സിന്റെ തീരുമാനം. പാട്ട് എന്ന ചിത്രത്തിലെ സംഗീതം ഒരുക്കുന്നതും അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ്. യു.ജി.എം. എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ സക്കറിയ തോമസും ആല്‍വിന്‍ ആന്റണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Related posts