ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആയിരുന്നതിനു നന്ദി! പ്രിഥ്വിയുടെ മകൾ അല്ലിയുടെ വാക്കുകൾ വൈറലാകുന്നു!

മലയാളികളുടെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമെ സംവിധാനം നിർമ്മാണം എന്നീ മേഖലകളിലും പൃഥ്വിരാജ് തന്റെ വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. സിനിമ മാറ്റിനിർത്തിയാൽ പൃഥ്വിരാജിന് ഏറ്റവും പ്രിയം തന്റെ മകൾ ആലിയെന്ന അലംകൃതയോടാണ്. പൃഥ്വിയും സുപ്രിയയും ഇപ്പോഴും മകളെക്കുറിച്ച് വാചാലരാകാറുണ്ട്. മകളുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്നവരാണ് ഇരുവരും. സാധാരണക്കാരിയായി മകളെ വളര്‍ത്താനാണ് താല്‍പര്യം. സെലിബ്രിറ്റിയായോ താരപുത്രി വിശേഷങ്ങളോ മകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. അത്യാവശ്യത്തിനുള്ള വികൃതികളൊക്കെ അവള്‍ക്കുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു.

അല്ലിയുടെ മുഖം വ്യക്തമാകാത്ത ചിത്രങ്ങൾ ചിലപ്പോഴൊക്കെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. എഴുത്തും വായനയും ഒക്കെയാണ് അല്ലിയുടെ ഹോബി. മുൻപ് അല്ലി എഴുതിയ കവിതകൾ സുപ്രിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇതാ അല്ലി എഴുതിയ ഒരു കത്ത് ശ്രദ്ധ നേടുകയാണ്. ഈ കഴിഞ്ഞ നവംബറിലാണ് സുപ്രിയയുടെ പിതാവ് വിജയകുമാർ മേനോൻ അന്തരിച്ചത്. കത്തിൽ അല്ലി എഴുതിയിരിക്കുന്നത് ഇങ്ങനെ.

ഹൈ ഡാഡി, സ്വർഗത്തിൽ ഡാഡിക്ക് വളരെ സുഖം എന്ന് കരുതുന്നു. ഡാഡി നാനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തോ? നമ്മൾ ഒരുമിച്ചുണ്ടായിരുന്നു സമയം എപ്പോഴും മനസ്സിൽ ഉണ്ടാകും എന്ന് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും നല്ല ഡാഡി ആയിരുന്നതിനു നന്ദി. ഡാഡി അച്ചാച്ചനെയൊ നാനിയേയൊ കണ്ടോ? അവരെ കണ്ടാൽ തന്നെ കുറിച്ച് അവരോട് പറയണേ. തൻറെ കുരുത്തക്കേട് ഒക്കെ കാണുന്നുണ്ട് എന്ന് അറിയാം. കത്ത് ഇങ്ങനെ പോകുന്നു. നിരവധി പേരാണ് അതിന് പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ക്രിസ്മസ് ദിനത്തിൽ അല്ലിയുടെ കവിതകളുടെ സമാഹാരം പൃഥ്വിയും സുപ്രിയയും സമ്മാനമായി നൽകിയിരുന്നു. പ്രേക്ഷകർ ഇതും ഏറെ ആസ്വദിക്കുകയും ഉണ്ടായി.

Related posts