വെള്ളിയാഴ്ച രാത്രിയിലെ വിനോദം ഇതാണ് : പൃഥ്വിരാജിന്റേയും മകൾ അലംകൃതയുടെയും ഫോട്ടോ പങ്കുവച്ചു സുപ്രിയ!

മലയാളികളുടെ പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമെ സംവിധാനം നിർമ്മാണം എന്നീ മേഖലകളിലും പൃഥ്വിരാജ് തന്റെ വെന്നിക്കൊടി പാറിച്ചു കഴിഞ്ഞു. സിനിമ മാറ്റിനിർത്തിയാൽ പൃഥ്വിരാജിന് ഏറ്റവും പ്രിയം തന്റെ മകൾ ആലിയെന്ന അലംകൃതയോടാണ്. പൃഥ്വിയും സുപ്രിയയും ഇപ്പോഴും മകളെക്കുറിച്ച് വാചാലരാകാറുണ്ട്. മകളുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്നവരാണ് ഇരുവരും. സാധാരണക്കാരിയായി മകളെ വളര്‍ത്താനാണ് താല്‍പര്യം. സെലിബ്രിറ്റിയായോ താരപുത്രി വിശേഷങ്ങളോ മകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത്. അത്യാവശ്യത്തിനുള്ള വികൃതികളൊക്കെ അവള്‍ക്കുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ഇപ്പോൾ അച്ഛനും മകളും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് സുപ്രിയ. വെള്ളിയാഴ്ച രാത്രിയിലെ വിനോദം ഇതാണ്. പൃഥ്വിയും ആലിയും ചേര്‍ന്ന് വിട്ട് പോയ വാക്ക് കണ്ടെത്തുകയാണെന്നായിരുന്നു സുപ്രിയ കുറിച്ചത്. ഈ പോസ്റ്റ് പൃഥ്വി ഷെയർ ചെയ്തിട്ടുമുണ്ട്.

മകള്‍ വന്നതിന് ശേഷമാണ് താന്‍ കൂടുതല്‍ ക്ഷമാശീലനായത് എന്ന് പൃഥ്വിരാജ് മുൻപ് പറഞ്ഞിട്ടുണ്ട്. ദേഷ്യം കുറച്ച് കുറഞ്ഞു. അവളോട് വാശി പിടിക്കാനും ദേഷ്യപ്പെടാനുമൊന്നും പറ്റില്ല എന്നാണ് പൃഥ്വി പറഞ്ഞത്. ഡാഡ വീട്ടില്‍ നിന്ന് പുറത്ത് പോയാല്‍ തിരിച്ചെത്തുന്നത് വരെ ഒരേ ചോദ്യമായിരിക്കും ആലി. ലോക് ഡൗണ്‍ സമയത്ത് പൃഥ്വി വിദേശത്ത് കുരുങ്ങിയപ്പോള്‍ എന്നാണ് ഡാഡ എത്തുന്നതെന്നായിരുന്നു മകളുടെ ചോദ്യമെന്ന് സുപ്രിയ പറഞ്ഞു. ആടുജീവിതം, ജനഗണമന, കോൾഡ് കേസ്, കുരുതി, ഭ്രമം എന്നിവയാണ് പൃഥ്വിരാജിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Related posts