പൃഥ്വിരാജിന്റെ വായെല്ലാം വെറ്റില മുറുക്കി പോയിരിക്കുകയാണ്! മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയ മകനാണ് താരം. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് താരം മലയാളക്കരയുടെ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും ഗായകനായും നിർമ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പല വിഷയങ്ങളിലും താരം തന്റെ നിലപാടുകൾ വ്യക്തമാക്കാറുണ്ട്.

ഇപ്പോഴിതാ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ മല്ലിക സുകുമാരൻ എത്തിയിരുന്നു. എന്നാൽ‌ പൃഥ്വിരാജ് എത്തിയിരുന്നില്ല. വിശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പൃഥ്വിരാജും സുപ്രിയയും പങ്കെടുക്കുകയും ചെയ്തിരുന്നു. വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പൃഥ്വിരാജിനെ തിരക്കിയവരോട് മല്ലിക സുകുമാരൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. മുറുക്കി പൃഥ്വിരാജിന്റെ വായെല്ലാം പോയിരിക്കുകയാണെന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത്. ‘മറയൂരിൽ നിന്നും അവൻ ഹൈദരബാദിലേക്ക് പോവുകയാണ്.’ ‘മുറുക്കി വായെല്ലാം പോയിരിക്കുകയാണ് പൃഥ്വിരാജിന്റെ. കഥാപാത്രത്തിന് വേണ്ടിയാണ് അവൻ വെറ്റില മുറുക്കിയത്. അവന് മുറുക്കി ശീലമില്ലാത്തത് കൊണ്ട് വായെല്ലാം പോയി. ഒപ്പം ചുമയുമുണ്ട്. ഹൈദരാബാദിലേക്ക് പോകുന്നത് സലാറിൽ അഭിനയിക്കാനാണ്.

അവനെയാണ് എനിക്ക് അടുത്ത് കിട്ടാന്‌ പാട്. അവനോട് ഞാൻ എപ്പോഴും പറയാറുണ്ട് കുറച്ച് അധികം നിന്നിട്ട് പോകാൻ, മല്ലിക സുകുമാരൻ പറഞ്ഞു. 200 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന പ്രഭാസ് ചിത്രം സലാറിൽ വരദരാജ മന്നാർ ആയി പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്. തഗ് ലൈഫ് കഥാപാത്രമെന്ന് സൂചന തരുന്ന തരത്തിലെ ലുക്ക് പൃഥ്വിരാജിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയിരുന്നു. പ്രഭാസ് അക്രമാസക്തനായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലറാണ് സലാർ.

Related posts