ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്, രണ്ടുപേരും അവിടെ ഇരുന്ന് ചിയേഴ്സ് പറയുകയാകും അല്ലേ, അനിൽ നെടുമങ്ങാടിന്റെ വിയോഗത്തിൽ വേദനയോടെ പൃഥ്വിരാജ്

ചലച്ചിത്ര നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ മലയാള സിനിമാലോകം. ജോജു നായകനാവുന്ന പുതിയ ചിത്രത്തിന്‍്റെ ഷൂട്ടിംഗിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിംഗിനിടവേളയില്‍ അദ്ദേഹം സുഹൃത്തകള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ അനില്‍ വീണു പോയെന്നാണ് വിവരം. അനിലിന്റെ മരണത്തില്‍ അയ്യപ്പനും കോശിയിയും സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് ഇരുവരേയും വേദനയോടെ ഓര്‍ക്കുകയാണ് നടന്‍ പൃഥ്വിരാജ്.

‘ജന്മദിനാശംസകള്‍ സഹോദരാ. ഇപ്പോള്‍ നിങ്ങള്‍ക്ക് അവിടെ ഒരു കൂട്ടുണ്ട്.. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച്‌ ഒരു ഡ്രിങ്ക് കഴിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിയേഴ്‌സ്. ഐ മിസ് യു സച്ചി,’ എന്നാണ് പൃഥ്വി കുറിച്ചത്. ‘ഇല്ല. എനിക്ക് ഒന്നും പറയാനാകുന്നില്ല. നിത്യശാന്തിയിലാണെന്ന് വിശ്വസിക്കട്ടെ അനിലേട്ടാ’, എന്നാണ് അനിലിന്റെ വിയോഗ വാര്‍ത്ത വന്നതിന് പിന്നാലെ പൃഥ്വി പ്രതികരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു മലങ്കര ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ മുങ്ങി മരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് അനില്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത് സച്ചിയെ കുറിച്ചായിരുന്നു.

അദ്ദേഹം സംവിധാനം ചെയ്ത ‘അയ്യപ്പനും കോശി’യും എന്ന ചിത്രം റിലീസ് ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സച്ചിയും അകാലത്തില്‍ പൊലിയുകയായിരുന്നു.ശക്തമായ കഥാപാത്രങ്ങള്‍ക്ക് അഭിനയമികവ് കൊണ്ടും തന്റെ ശബ്ദഗാംഭീര്യം കൊണ്ടുമൊക്കെ ജീവനേകാന്‍ പറ്റുമെന്നത് വലിയ പ്രതീക്ഷ തന്നെയായിരുന്നു. ആ പ്രതീക്ഷകള്‍ ഇനിയില്ലെന്നറിയുമ്ബോള്‍ അതൊരു തീരാവേദന തന്നെയാണ്. കലയെയും സിനിമയെയും കലാകാരന്മാരെയും സ്‌നേഹിക്കുന്നവര്‍ക്ക് പകരം വെക്കാനില്ലാത്ത നഷ്ടം തന്നെയാണ് അനില്‍ നെടുമങ്ങാടിന്റേത്.

Related posts