പൃഥ്വിരാജും കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപെട്ടവരാണ്. പൃഥ്വിയോടെന്നപോലെ മകൾ അലംകൃതയോടും ആരാധകർക്ക് വളരെയധികം സ്നേഹമുണ്ട്. പൃഥ്വിയും ഭാര്യ സുപ്രിയയും മകളെ അല്ലി എന്നാണ് വിളിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് അല്ലി എഴുതിയ ഒരു കലാസൃഷ്ടിയാണ്. സുപ്രിയയാണ് അത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
അല്ലി തന്റെ പാട്ടിന്റെ വരികൾ കുറിച്ചത് ഒരു നോട്ടുബുക്കിലാണ്. ഈ പേജിന്റെ ചിത്രത്തിനൊപ്പം അല്ലിയുടെ വരികളെക്കുറിച്ചുള്ള ഒരു കുറിപ്പും സുപ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ആ പേജിൽ കുറിച്ചിരിക്കുന്ന അവസാനത്തെ വരിയെക്കുറിച്ച് സുപ്രിയ എടുത്തു പറയുകയും ചെയ്യുന്നു.
ഞങ്ങളുടെ കുഞ്ഞ് എഴുത്തുകാരി വീണ്ടും അത് ചെയ്തിരിക്കുന്നു. അതിലെ ആദ്യ പേജിലെ അവസാനത്തെ വരി ഞങ്ങളുടെ ഭയത്തിൽ നിന്ന് കരകയറാൻ സുഹൃത്തുക്കൾ ഞങ്ങളെ സഹായിക്കുന്നു എന്നാണ് സുപ്രിയ കുറിച്ചത്. ഇതിനു മുൻപും അല്ലിയുടെ വരികൾ സുപ്രിയ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അല്ലിമോളുടെ റഫ് നോട്ട്ബുക്ക് നോക്കിയപ്പോൾ അതിൽ അല്ലി എഴുതിയ കുറച്ച് പാട്ടുകൾ കണ്ടെത്തിയെന്ന് പറഞ്ഞായിരുന്നു സുപ്രിയ അത് പങ്കുവച്ചത്. അതിലൊന്നാണ് ഇതെന്ന് പറഞ്ഞ് ബുക്കിന്റെ ചിത്രം അന്ന് സുപ്രിയ പങ്കുവച്ചിരുന്നു.