ദുൽഖറിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള പൃഥ്വിരാജിന്റെ കുറിപ്പ് വൈറലാകുന്നു!

ഇന്ന് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യുവതാരം ദുല്‍ഖർ സൽമാന്റെ ജന്മദിനമാണ്. നിരവധി സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരുമാണ് താരത്തിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. താരത്തിന്റെ സുഹൃത്തും നടനുമായ പൃഥ്വിയും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.

സന്തോഷ ജന്മദിനം സഹോദര. സുപ്രിയയ്‍ക്കും എനിക്കും അല്ലിക്കും ഒരു സുഹൃത്തിന് അപ്പുറമാണ് നിങ്ങള്‍. ഏറ്റവും കൂളായതും മനോഹരവുമായ വ്യക്തിത്വത്തമുള്ള ആളാണ് നിങ്ങൾ. നിങ്ങള്‍ അര്‍ഹിക്കുന്നതാണ് ഓരോ വിജയവും എന്നാണ് പൃഥ്വി കുറിച്ചത്. സിനിമയോട് എത്ര പാഷണേറ്റാണ് നിങ്ങള്‍ എന്ന് എനിക്ക് അറിയാം. ബിഗ് എം സര്‍നേയിം ആയി എത്ര അഭിമാനത്തോടെയാണ് നിങ്ങള്‍ എടുക്കുന്നത്. നമ്മുടെ കുടുംബവും നമ്മുടെ കൊച്ചു പെണ്‍കുട്ടികളും എല്ലാം ഒരുമിച്ചാണ് വളരുന്നത്. ഒരുപാട് സ്‍നേഹം ദുല്‍ഖര്‍ എന്നാണ് പൃഥ്വിരാജ് എഴുതിയിരിക്കുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ദുല്‍ഖറിന് ആശംസകൾ നേർന്നിട്ടുണ്ട്.

Related posts