എമ്പുരാന് 50 കോടി പോരെ എന്നുള്ള ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് വൈറലായി പൃഥ്വിയുടെ മറുപടി!

മലയാളികളുടെ പ്രിയതാരമാണ് പൃഥ്വിരാജ്. താരം നടനായും സംവിധായകനായും വെള്ളിത്തിരയിൽ തിളങ്ങുകയാണ്. പൃഥ്വിയുടെ ലൂസിഫർ എന്ന ചിത്രം മലയാളത്തിലെ വമ്പന്‍ ഹിറ്റ് ചിത്രമായിരുന്നു. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ലൂസിഫര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു. രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

ഇപ്പോള്‍ എമ്പുരാനെ കുറിച്ചുള്ള രസകരമായ പോസ്റ്റുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പൃഥ്വിരാജ് പോസ്റ്റ്‌ പങ്കുവെച്ചത്. ലൂസിഫറിന്റെയും എമ്പുരാന്റെയും നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരുമായി നടക്കുന്ന സംഭാഷണമെന്ന രീതിയിലുള്ള ക്യാപ്ഷനാണ് പൃഥ്വിരാജ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.പെരുമ്പാവൂര്‍: രാജു, എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കുമല്ലേ എന്നതിന് ലെ ഞാനും ഇമോജിയുമാണ് പൃഥ്വിരാജിന്റെ മറുപടി, ഇതാണ് ക്യാപ്ഷന്‍. ഇമോജിക്ക് ചേരുന്ന മുഖഭാവവുമായുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. പൊട്ടിച്ചിരിക്കുന്ന ഇമോജികളുമായാണ് നിരവധി പേര്‍ ഫോട്ടോക്ക് താഴെ കമന്റുകളുമായെത്തിയത്. ഈ സംഭാഷണം നടക്കുന്നത് ഭാവനയില്‍ കണ്ടുനോക്കുകയാണെന്നാണ് കല്യാണി പ്രിയദര്‍ശന്റെ കമന്റ്.

നിലവില്‍ ബ്രോ ഡാഡി എന്ന പുതിയ ചിത്രത്തിന്റെ സംവിധാനത്തിലാണ് പൃഥ്വിരാജ്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ലാലു അലക്‌സ്, കനിഹ, കല്യാണി പ്രിയദര്‍ശന്‍, മീന, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ഫണ്‍ ഫാമിലി ഡ്രാമയായിരിക്കും ചിത്രമെന്നാണ് പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.

Related posts