പൂമലയണിഞ്ഞു പൃഥ്വിയും സുപ്രിയയും!ആശംസകളേകി ആരാധകർ!

കോവിഡ് മഹാമാരി ലോകത്തെ തന്നെ പിടിച്ചുലയ്ക്കുന്ന സമയമാണ്. മറ്റെല്ലാ മേഖലയെയും പോലെ തന്നെ വിനോദ സഞ്ചാര മേഖലയേയും കോവിഡ് സാരമായി തന്നെ ബാധിച്ചു. കോവിഡിനെ തുടര്‍ന്ന് യാത്രകള്‍ മുടങ്ങിയതിന്റെ വിഷമം മാറ്റാനായി പഴയ യാത്രയുടെ ഓര്‍മകള്‍ പങ്കുവെച്ച് പല താരങ്ങളും രംഗത്ത് എത്തുന്നുണ്ട്. നിരവധി താരങ്ങളാണ് ലോക്ക്ഡൗണിനിടെ പഴയ യാത്രകളുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ പങ്കുവെച്ചത്. ഇപ്പോള്‍ അങ്ങനെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ പൃഥ്വിരാജ്.

പൃഥ്വിക്ക് ഒപ്പം പൂമാലയിട്ട് നില്‍ക്കുന്ന ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. നേരത്തെ മാലിദ്വീപിലേക്ക് നടത്തിയ യാത്രക്കിടെ പകര്‍ത്തിയതാണ് ചിത്രം. ‘ത്രോബാക്ക് ഓണ്‍ എ മണ്ടേ’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ചിത്രം പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ ചിത്രം വൈറലായി. നിരവധി പേരാണ് ചിത്രത്തിന് കമന്റും ലൈക്കുമായി രംഗത്ത് എത്തുന്നത്. അതില്‍ ഒരു ആരാധകന്റെ കമന്റ് ശ്രദ്ധേയമായി. പൂമാലയിട്ടു നില്‍ക്കുന്നത് കൊണ്ടാകും, ഹാപ്പി മാരീഡ് ലൈഫ് എന്നാണ് ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.


2011 എപ്രില്‍ 25 നായിരുന്നു പൃഥ്വിരാജും മാധ്യമ പ്രവര്‍ത്തകയായ സുപ്രിയയും വിവാഹിതരായത്. 2014ല്‍ ഇവര്‍ക്ക് പണ്‍കുഞ്ഞ് ജനിച്ചു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറാറുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലും സുപ്രിയയുടെ കൈകളുണ്ട്.

Related posts