മലയാളികൾ നെഞ്ചിലേറ്റിയ കുടുംബമാണ് പൃഥ്വിരാജിന്റേത്. മലയാളികള്‍ക്ക് സുപരിചിതരാണ് പൃഥ്വിയും ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയയും മകള്‍ അല്ലി എന്ന അലംകൃതയും. അല്ലിയും അച്ഛനെ പോലെ തന്നെ വായനയിലും എഴുത്തിലും വലിയ താത്പര്യമാണ്. അടുത്തിടെ സോഷ്യല്‍ മീഡിയകളില്‍ അല്ലി പുസ്തകം വായിക്കുന്നതിന്റെ ചിത്രങ്ങള്‍ സുപ്രിയ പങ്കുവെച്ചിരുന്നു.
ഇപ്പോള്‍ മകളെ കുറിച്ച് പുതിയൊരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. ഇതുവരെയായിട്ടും താന്‍ ശ്രദ്ധിക്കാതെ പോയ മകളുടെ കഴിവിനെ കുറിച്ചാണ് സുപ്രിയ പറഞ്ഞത്. മകളുടെ റഫ് നോട്ട് ബുക്ക് പരിശോധിച്ചപ്പോഴാണ് സുപ്രിയ ഇക്കാര്യം അറിഞ്ഞത് തന്നെ. മകളുടെ റഫ് നോട്ട്ബുക്ക് പരിശോധിച്ചപ്പോള്‍ ചില ഒറിജിനല്‍ ഗാനങ്ങളാണ് സുപ്രിയ കണ്ടത്. അതിലൊന്ന് ഇതെന്ന് പറഞ്ഞ് ബുക്കിന്റെ ചിത്രം സഹിതം സുപ്രിയ പങ്കുവെയ്ക്കുകയും ചെയ്തു.
സുപ്രിയയുടെ പോസ്റ്റിന് നിരവധി കമന്റുകളാണ് ആരാധകര്‍ കുറിക്കുന്നത്. അല്ലിമോളുടെ കലാവാസനയെയും കൈ അക്ഷരത്തെയും അഭിനന്ദിക്കുകയാണ് മിക്കവരും. അല്ലിമോള്‍ ഈ പ്രായത്തില്‍ തെറ്റുകള്‍ കൂടാതെ എത്ര ഭംഗിയായാണ് ഇംഗ്ലീഷ് എഴുതിയിരിക്കുന്നതെന്നും ആരാധകര്‍ പറഞ്ഞിട്ടുണ്ട്. മകളുടെ വിശേഷങ്ങള്‍ ഇടയ്ക്കിടെ പൃഥ്വിയും സുപ്രിയയും പങ്കു വയ്ക്കാറുണ്ട്.
View this post on Instagram