ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ 8-ാം വര്‍ഷത്തിലേക്ക്! വൈറലായി പൃഥ്വിയുടെ പോസ്റ്റ്‌!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. മലയാളികൾക്ക് മാത്രമല്ല തമിഴ് ഹിന്ദി തുടങ്ങിയ ഭാഷകളിലും പൃഥ്വിയ്ക്ക് ആരാധകർ ഏറെയാണ്. നന്ദനം എന്ന മലയാള ചിത്രത്തിലൂടെയാണ് പൃഥ്വി മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. പുതിയ സംവിധായകർക്ക് അവസരം നൽകുന്നതിൽ മുൻപന്തിയിലാണ് പൃഥ്വിയുടെ സ്ഥാനം. നടൻ എന്നതിൽ ഉപരി സംവിധായകനും നിർമ്മാതാവും ഗായകനുംകൂടിയാണ് താരം.

 

ഇപ്പോഴിതാ എട്ടാം ജന്മ​ദിനത്തില്‍ മകള്‍ അലംകൃതയ്ക്ക് ആശംസകള്‍ കുറിച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് ആശംസ. ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ എന്ന് കുറിച്ചാണ് പൃഥ്വി ആശംസ കുറിച്ചിരിക്കുന്നത്. ഡാഡയുടെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റര്‍ 8-ാം വര്‍ഷത്തിലേക്ക്, മമ്മയുടെയും ഡാഡയുടെയും ഫോറെവര്‍ സണ്‍ഷൈന്‍. നിന്റെ ജിജ്ഞാസയും സാഹസികതയും ഇപ്പോഴത്തെപ്പോലെ ലോകത്തെ സ്നേഹിക്കാനും ഇനിയും നിനക്ക് കഴിയട്ടെയെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണ്. നിന്നെയോര്‍ത്ത് ഞങ്ങള്‍ക്ക് ഏറെ അഭിമാനമുണ്ട്.

ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം നീയായിരിക്കും. ഹാപ്പി 8ത്ത് ബർത്ത് ഡേ അല്ലി. എല്ലാവര്‍ക്കും അല്ലിയുടെയും സുപ്രിയയുടെയും എന്റെയും ഓണാശംസകള്‍ എന്നാണ് പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം പൃഥ്വിരാജ് കുറിച്ചത്.

Related posts